SignIn
Kerala Kaumudi Online
Saturday, 04 July 2026 4.22 AM IST

ഗ്രന്ഥശാലാ സന്ദർശനം

library
വായനപക്ഷാചരണത്തിന്റെ ഭാഗമായി ഗാന്ധിസ്മാരക ഗ്രന്ഥശാല സന്ദർശിച്ച ഏച്ചൂർ വെസ്റ്റ് യുയപി സ്‌കൂളിലെ വിദ്യാർത്ഥികൾ

ഏച്ചൂർ: വായനപക്ഷാചരണത്തോടനുബന്ധിച്ച് ഗ്രാമീണ ഗ്രന്ഥശാല പ്രവർത്തനങ്ങളെക്കുറിച്ച് അറിയുവാനും പുതിയ പുസ്തകങ്ങളെയും എഴുത്തുകാരെയും പരിചയപ്പെടുവാനും ഗ്രന്ഥശാല പ്രവർത്തകരുടെ പ്രവർത്തനാനുഭവങ്ങൾ പങ്കുവെക്കുന്നതിനും ഏച്ചൂർ വെസ്റ്റ് യു.പി സ്‌കൂൾ വിദ്യാർത്ഥികൾ ഏച്ചൂർ ഗാന്ധിസ്മാരക ഗ്രന്ഥശാല സന്ദർശിച്ചു. ശ്രേയ പ്രകാശ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല സെക്രട്ടറി ചന്ദ്രൻ കാണിച്ചേരി അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാവായ കെ. ദാമോദരൻ അനുസ്മരണവും വായനാക്വിസ്സും നടത്തി. ക്വിസ്സ് മത്സരവിജയികൾക്ക് സ്‌കൂൾ പ്രധാനാദ്ധ്യാപിക ടി.ഒ ജലജ സമ്മാനങ്ങൾ വിതരണം ചെയ്തു. ഗ്രന്ഥശാലയുടെ പ്രവർത്തന രീതികളെക്കുറിച്ചും
പുസ്തശേഖരത്തെക്കുറിച്ചും ലൈബ്രേറിയന്മാരായ എം.സി രംന, ജെമിനി അജേഷ് എന്നിവർ വിശദീകരിച്ചു. എ.എം സിദ്ധാർത്ഥ് , വി.സി വിജിന, കെ. സുനിൽകുമാർ, കെ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, LIBRARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL