കണ്ണൂർ: ജി.വി.എച്ച്.എസ്.എസ് (സ്‌പോർട്‌സ്) കണ്ണൂർ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ മയ്യിൽ റൈസ് പ്രൊഡ്യൂസിംഗ് കമ്പനി സന്ദർശിച്ചു. തുടർന്ന് വയലിലിറങ്ങി ഞാറ് നട്ടത് വിദ്യാത്ഥികൾക്ക് വേറിട്ട അനുഭവമായി. വിദ്യാർത്ഥികളുടെ നാടൻ പാട്ടും നാട്ടിപ്പാട്ട് ഗാനാലാപനവും നടന്നു. മയ്യിൽ റൈസ് പ്രൊഡ്യൂസിംഗ് കമ്പനി ചെയർമാൻ കെ.കെ രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മയ്യിൽ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എം. മുഹമ്മദ് ബഷീർ സ്വാഗതം പറഞ്ഞു. പി. പ്രകാശൻ, ആശാ ശശിധരൻ, യു. രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. എൻ.എസ്.എസ് ലീഡർ ബി.എൽ. നന്ദിത നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |