SignIn
Kerala Kaumudi Online
Saturday, 11 July 2026 2.02 AM IST

വിസ്ഡം സ്റ്റുഡന്റ്സ് മണ്ഡലം സമ്മേളനം

wisdam
കൺവെൻഷൻ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കണ്ണൂർ ജില്ലാ സെക്രട്ടറി വി. മേമി ഉദ്ഘാടനം ചെയ്യുന്നു.

തളിപ്പറമ്പ് : സമൂഹത്തിൽ കടുത്ത വെല്ലുവിളിയുയർത്തുന്ന ലഹരിയുടെ വ്യാപനത്തെ നിർമ്മാർജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' പദ്ധതി സ്വാഗതാർഹമാണെന്ന് വിസ്ഡം സ്റ്റുഡന്റ്സ് തളിപ്പറമ്പ് മണ്ഡലം സമ്മേളന സ്വാഗത സംഘം കൺവെൻഷൻ അഭിപ്രായപ്പെട്ടു. കൺവെൻഷൻ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കണ്ണൂർ ജില്ലാ സെക്രട്ടറി വി. മേമി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശിബിൽ അദ്ധ്യക്ഷനായി. പി.കെ ഹാഷിം, സലാം കുറുമാത്തൂർ, റിയാസ് സ്വലാഹി, ടി.കെ ഉബൈദ്, അബ്ദുറസാഖ്, ഹിജാസ് ബിൻ അനസ്, അർഷദ് മുസ്തഫ, ഹാഫിദ് യുസുഫ്, സിയാൻ ചുഴലി, സിഹാൽ, മിഷാൽ, ഫറാസ്, ഹംസാദ് സംസാരിച്ചു. വി. മേമി (ചെയർമാൻ),
ശിബിൽ തളിപ്പറമ്പ് (ജനറൽ കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, STUDENTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL