തളിപ്പറമ്പ്: യുവധാര ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ് കൂനത്തിന്റെ നേതൃത്വത്തിൽ കൂനം വയലിൽ മഡ് ഫുട്‌ബാൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. കുറുമാത്തൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ പി.വി ബാലചന്ദ്രന്റെ അദ്ധ്യക്ഷതയിൽ കണ്ണൂർ ജില്ലാ അണ്ടർ 14 ഫുട്‌ബാൾ താരം ശിവദ പ്രസാദ് ഉദ്ഘാടനം ചെയ്തു. യുവധാര ക്ലബ് സെക്രട്ടറി പി.ആർ വിനീത് സ്വാഗതം പറഞ്ഞു. കൂനം ഗ്രാമീണ വായനശാല സെക്രട്ടറി സി.വി പ്രഭാകരൻ, രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരായ
വി.വി പവിത്രൻ, സി.വി പ്രശാന്ത്, വി. രാജീവൻ, ആർ.ഒ വിപിൻ, ഒ.സി സുഭാഷ്, വി. നവനീത് എന്നിവർ സംസാരിച്ചു.
യുവധാര കൂനത്തെ പരാജയപ്പെടുത്തി റോയൽ ഫൈറ്റേഴ്സ് കൂനം ജേതാക്കളായി. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം
പി. മാധവൻ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |