തളിപ്പറമ്പ്: കണ്ണൂർ റുഡ്‌സെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് കേക്ക് നിർമ്മാണ പരിശിലനത്തിന്റെ സമാപനത്തോടനുബന്ധിച്ച് 'കേക്ക് പ്രിണർ ചാലഞ്ച് 2026 ' സംഘടിപ്പിച്ചു. തളിപ്പറമ്പ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ടി. വൈകുണ്ഠൻ ഉദ്ഘാടനം ചെയ്തു. റുഡ്‌സെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ദീപക് കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പരിശീലക ശ്രുതി അജിത്ത് സംസാരിച്ചു. റുഡ്‌സെറ്റ് ഫാക്കൽട്ടി എൻ. അഭിലാഷ് സ്വാഗതവും സി. റോഷ്ണി നന്ദിയും പറഞ്ഞു. കേക്ക് പ്രിണർ ചാലഞ്ചിൽ പരിശീലനാർത്ഥികൾ തയ്യാറാക്കിയ കേക്കുകൾ വിദഗ്ദ്ധ സമിതി വിലയിരുത്തി. അവതരണം, രുചി, അലങ്കാരം, പുതുമ എന്നിവ മാനദണ്ഡങ്ങളാക്കി മികച്ച ടീമിനെ തിരഞ്ഞെടുത്തു. വിജയികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. പരിപടിയിൽ പരിശീലനാർത്ഥികളും ജീവനക്കാരും പങ്കെടുത്തു. പരിശീലനവും മത്സരവും സംരംഭകത്ത്വത്തിലേക്ക് ആത്മവിശ്വസത്തോടെ മുന്നേറാൻ സഹായകമായതായി പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |