കണ്ണൂർ: മാനദണ്ഡങ്ങൾ പാലിക്കാതെ കാലവർഷക്കെടുതിക്കിടയിലും ജീവനക്കാരെ സ്ഥലം മാറ്റുന്നതായി ആരോപിച്ച് എൻ.ജി.ഒ യൂണിയൻ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ ഓഫീസ് ഉപരോധിച്ചു. ജീവനക്കാർ നടത്തിയ പ്രതിഷേധ പ്രകടനം മെഡിക്കൽ ഓഫീസിനു മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് ജീവനക്കാർ ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
സ്ഥലംമാറ്റ വിഷയത്തിൽ കഴിഞ്ഞ ദിവസം യൂണിയൻ ജില്ല മെഡിക്കൽ ഓഫീസറെ ഉപരോധിച്ചിരുന്നു. അന്ന് പോലീസിന്റെ സാന്നിധ്യത്തിൽ നൽകിയ ഉറപ്പ് പാലിക്കുന്നതിന് ജില്ല മെഡിക്കൽ ഓഫീസർ തയ്യാറായില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു.
സ്ഥലത്തെത്തിയ കെ.വി സുമേഷ് എം.എൽ.എ സമരക്കാരെ അഭിസംബോധന ചെയ്തതിനുശേഷം ജില്ലാ മെഡിക്കൽ ഓഫീസിലെ ഡെപ്യൂട്ടി ഡി.എം.ഒയോട് സംസാരിക്കുകയും തുടർന്ന് ഫോണിൽ ജില്ലാ മെഡിക്കൽ ഓഫീസറുമായി സംസാരിച്ച് പ്രശ്നങ്ങൾ പരിഹരിക്കുമെന്ന ഉറപ്പിന്മേൽ ജീവനക്കാർ സമരം അവസാനിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |