SignIn
Kerala Kaumudi Online
Tuesday, 04 August 2026 2.10 AM IST

വാർഷികാഘോഷവും ജനറൽബോഡിയും

varhikam
വാർഷികാഘോഷവും ജനറൽബോഡി യോഗവും മുൻ എം.എൽ.എ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്യുന്നു

മാഹി: രാജീവ്ജി കൾച്ചറൽ ആൻഡ്‌ സോഷ്യൽ മൂവ്‌മെന്റിന്റെ 15ാം വാർഷികാഘോഷവും ജനറൽബോഡി യോഗവും മുൻ എം.എൽ.എ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു. അശരണരെ കൈപിടിച്ചുയർത്താൻ സാമൂഹിക സംഘടനകൾ കൂടുതൽ സജീവമാകണമെന്ന് അദ്ദേഹം പറഞ്ഞു. രക്ഷിതാക്കളുടെ സഹകരണത്തോടെ കുട്ടികൾക്കായി മോട്ടിവേഷൻ ക്ലാസുകൾ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. മാഹി ബ്ലോക്ക്‌ കോൺഗ്രസ് പ്രസിഡന്റ് കെ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം വി. രാധാകൃഷ്ണൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക്‌ കോൺഗ്രസ് വൈസ് പ്രസിഡന്റ് പി.പി വിനോദൻ, ഐ.എൻ.ടി.യു.സി നേതാവ് കെ. ഹരീന്ദ്രൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ കോൺഗ്രസിന്റെ മുതിർന്ന പ്രവർത്തകരെ രമേശ് പറമ്പത്ത്, വി. രാധാകൃഷ്ണൻ മാസ്റ്റർ എന്നിവർ ഉപഹാരം നൽകി ആദരിച്ചു. ചെയർമാൻ ജിതേഷ് വാഴയിൽ സ്വാഗതവും ആശാലത നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, GENERAL BODY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL