
ആലക്കോട്: കാലവർഷ കെടുതിയിൽ ഉദയഗിരി ഗ്രാമ പഞ്ചായത്തിൽ തകർന്ന റോഡുകൾ ഗതാഗതയോഗ്യമാക്കുന്നതിനും കൃഷിനാശം സംഭവിച്ച് വലിയ പ്രതി സന്ധിയിലായ കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിനും പ്രളയ കെടുതിയിൽ ഉൾപ്പെടുത്തി പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് കേരളാ കോൺസ് (എം) ഉദയഗിരി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. വീടുകൾ പാടെ തകർന്നതും ഭാഗികമായി തകർന്നതുമായവർക്ക് സഹായമെത്തിക്കുന്നതിനും പാക്കേജ് അത്യാവശ്യമാണ്. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് ജെയ്സൺ പല്ലാട്ട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.ടി.സുരേഷ് കുമാർ , ജിനോ പാറേമാക്കൽ, സ്‌കറിയച്ചൻ നരി തുക്കിൽ , റെജി പൈകട , ബീനാ സുരേഷ് ,ബിന്ദു ഷാജു, ജോബി പാറയിൽ ,റെജി പൊന്നാപാറ, സജീവൻ പാലത്തിങ്കൽ, സന്തോഷ് കോനാട്ട്, ജോർജ് കിഴക്കേ തറപ്പൽ , അനിഷ് കരിയിലകളം എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |