SignIn
Kerala Kaumudi Online
Saturday, 10 October 2026 3.09 AM IST

1,476 കർഷകർക്ക് നെല്ല് സംഭരണത്തുക കിട്ടിയില്ല

paddy
.

പാലക്കാട്: നെല്ലളന്ന് മാസങ്ങൾ കഴിഞ്ഞിട്ടും സംഭരണ വിലയ്ക്കായി വട്ടംകറങ്ങി കർഷകർ. ഒന്നാംവിള നെൽക്കൃഷി കൊയ്ത്ത് കഴിയാറായിട്ടും കഴിഞ്ഞ സീസണിലെ തുകയ്ക്ക് നെട്ടോട്ടമോടുകയാണ് കർഷകർ. പാലക്കാട് ജില്ലയിൽ കഴിഞ്ഞ രണ്ടാംവിളയിൽ 58,180 പി.ആർ.എസുകളാണ് ആകെ അംഗീകരിച്ചത്. ഇതുപ്രകാരം 491 കോടി രൂപയാണ് ജില്ലയിലെ കർഷകർക്ക് നൽകേണ്ടിയിരുന്നത്. എന്നാൽ, നെല്ല് ശേഖരിച്ച് ആറുമാസത്തോളമായിട്ടും 1,476 കർഷകർക്ക് തുക കിട്ടിയിട്ടില്ല. 13.42 കോടി രൂപയാണ് നൽകാനുള്ളത്. ഇതിൽ 673 കർഷകർ 70 വയസ്സിന് മുകളിലുള്ളവരാണ്. ഇവർക്ക് പിആർഎസ് വായ്പ അനുവദിക്കാൻ ഒരാളുടെ ജാമ്യം വേണമെന്ന വ്യവസ്ഥ വന്നതോടെ പണം കിട്ടാൻ തടസ്സമായി.

 ഓണം കഴിഞ്ഞിട്ടും പണമില്ല

നെല്ലിന്റെ സംഭരണ വില വിതരണത്തിനുള്ള ചുമതല സഹകരണ സംഘങ്ങളിൽനിന്ന് മാറ്റി പഴയതുപോലെ എസ്.ബി.ഐ, കനറാ ബാങ്കുകൾക്ക് നൽകിയതോടെയാണ് വിതരണം താറുമാറായത്. പരിചയമുള്ള ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലംമാറ്റിയതും പ്രതിസന്ധി ഇരട്ടിച്ചു. ആദ്യം അത്തത്തിനുമുമ്പ് മുഴുവൻ തുകയും നൽകുമെന്നാണ് സർക്കാർ പറഞ്ഞത്. അതിന് സാധിച്ചില്ല. കർഷകർ പ്രതിഷേധിച്ചതോടെ ഓണത്തിന് നൽകുമെന്നായി. ഇതോടെ കുറച്ച് തുക അനുവദിച്ചു. എന്നാൽ ബാങ്കുകളിലെ സാങ്കേതിക തടസങ്ങളും ഭരണപരമായ കാലതാമസവും കൂടിയായതോടെ കർഷക കുടുംബങ്ങളുടെ ഓണം കണ്ണീരിലായി. ഓണം കഴിഞ്ഞിട്ട് ഒന്നരമാസമായിട്ടും വില വിതരണം പൂർത്തിയായിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, PADDY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL