തലശ്ശേരി: ലഹരിയുടെ വിപത്തുകൾക്കെതിരെ സമൂഹത്തെ ജാഗ്രതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കതിരൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കതിരൂർ ടൗണിൽ ലഹരിവിരുദ്ധ കാവൽമതിൽ തീർത്തു. 'ലഹരിയല്ല ജീവിതം, ജീവിതമാണ് ലഹരി' എന്ന സന്ദേശമുയർത്തി സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. സുജയ അദ്ധ്യക്ഷയായി. ഭാസ്കരൻ കൂരാറത്ത് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പഞ്ചായത്തുതല ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ‘കാവലാൾ കാർഡ്’ വിതരണോദ്ഘാടനം കൂത്തുപറമ്പ് എക്സൈസ് ഇൻസ്പെക്ടർ പി. ഷിംന നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. പവിത്രൻ, ജില്ലാ പഞ്ചായത്തംഗം എ.കെ. ശോഭ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധീഷ് നെയ്യൻ, കതിരൂർ എസ്.ഐ ജിഷ്ണു രാജ്, കതിരൂർ ബാങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയൻ തുടങ്ങിയവർ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |