പഴയങ്ങാടി: മാടായിപ്പാറ സംരക്ഷണ സമ്മേളനം 22ന് നടത്തുവാൻ സംഘാടക സമിതി രൂപീകരിച്ചു. മാടായിപ്പാറ സംരക്ഷണ സമിതി ചെയർമാൻ പി.പി കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സീക്ക് ഡയറക്ടർ ടി. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. കെ.ഇ. കരുണാകരൻ, വി.പി മുഹമ്മദലി, സി. സുനിൽകുമാർ, കെ.പി. ഉമേഷ്, അഡ്വ. ടി.വി രാജേന്ദ്രൻ, വി.എസ്. അനിൽകുമാർ, പ്രദീപൻ മടപ്പള്ളി, ഡോ. സി. കുഞ്ഞിക്കണ്ണൻ, പവിത്രൻ കുഞ്ഞിമംഗലം, വി.വി. സതി, സുധീർ വെങ്ങര, റഫീഖ് കമൽ, സതീശൻ, സുരേഷ് കുമാർ, മഹമൂദ് മാട്ടൂൽ, തോമസ് കേളംകൂർ, കെ.വി ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവർ പ്രസംഗിച്ചു. പി.പി കൃഷ്ണൻ, കെ.പി ചന്ദ്രാംഗദൻ എന്നിവർ രക്ഷാധികാരികളായും ടി.പി. പത്മനാഭൻ -ചെയർമാൻ, വി.പി മുഹമ്മദലി -വൈസ് ചെയർമാൻ, വി.സി. ബാലകൃഷ്ണൻ -ജനറൽ കൺവീനറുമായ സംഘാടക സമിതി രൂപീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |