SignIn
Kerala Kaumudi Online
Wednesday, 12 August 2026 3.52 AM IST

കെ.എസ്.എഫ്.ഇയിൽ കരിദിനം

ksfe
കെ.എസ്.എഫ്.ഇ ജീവനക്കാരുടെ കരിദിനാചരണം

കണ്ണൂർ: ശമ്പളാവകാശവും ഫിറ്റ്‌മെന്റ് അവകാശവും സംരക്ഷിക്കുക, ഉഭയകക്ഷി കരാർ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.എഫ്.ഇ സ്റ്റാഫ് അസോസിയേഷൻ, കെ.എസ്.എഫ്.ഇ ഓഫീസേഴ്സ് യൂണിയൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജീവനക്കാർ കരിദിനമാചരിച്ചു. കരിദിനാചരണത്തിന്റെ ഭാഗമായി കണ്ണൂർ മേഖലാ കാര്യാലയത്തിന് മുൻപിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. പ്രതിഷേധ ധർണ്ണയിൽ കെ.എസ്.എഫ്.ഇ സ്റ്റാഫ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.എൻ ഉല്ലാസൻ, കെ.എസ്.എഫ്.ഇ ഓഫീസേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി എൻ.ബി. സന്തോഷ്, കെ.എസ്.എഫ്.ഇ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം കെ. രസ്ന, കെ.എസ്.എഫ്.ഇ ഓഫീസേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം പി. വിനീതൻ എന്നിവർ സംസാരിച്ചു. ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ച സർക്കാർ ഉത്തരവിന്റെ പകർപ്പ് കത്തിച്ചു. മുഴുവൻ ശാഖകളിലും ജീവനക്കാർ കറുത്ത ബാഡ്ജ് ധരിച്ച് ജോലിക്ക് ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, KSFESA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL