കണ്ണൂർ: രാമായണം മനുഷ്യകഥാനു കാവ്യമാണെന്നും ജീവിതത്തിലെ ദുരന്തദുഃഖങ്ങളിൽ നിന്ന് നീന്തി കയറാവുന്ന ദർശനമാണെന്നും എഴുത്തുകാരനും പ്രഭാഷകനുമായ കെ.എൻ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. ഉത്തര കേരള കവിത സാഹിത്യ വേദിയുടെയും മഹിളാസാഹിത്യ കലാവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ രാമായണ സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സർവ്വഗുണ സമ്പന്നനും ധർമ്മിഷ്ഠനുമായ ആരെങ്കിലും ഒരാൾ ഈ പ്രപഞ്ചത്തിൽ ഉണ്ടോ എന്ന ചോദ്യത്തിന്റെ ഉത്തരമായാണ് രാമായണം തുടങ്ങുന്നത്. ഈ ഉത്തരം കണ്ടെത്താനുള്ള യാത്രയാണ് രാമായണ പാരായണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമ്മേളനത്തിൽ ആർട്ടിസ്റ്റ് ശശികല അദ്ധ്യക്ഷത വഹിച്ചു. മധു കക്കാട്, ചന്ദ്രൻ മന്ന, പ്രശാന്ത് കുമാർ, രാജമണി, സുമ പള്ളിപ്രം, പി. ദേവകി, മഹി കക്കാട് എന്നിവർ പ്രസംഗിച്ചു. പ്രമുഖ വ്യക്തികളെ ചടങ്ങിൽ ആദരിച്ചു. സൗമി മട്ടന്നൂർ സ്വാഗതവും രമ ബാലൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |