കാഞ്ഞങ്ങാട്: മരണപ്പെട്ട വ്യാപാരികളുടെ കുടുംബത്തെ സഹായിക്കാൻ കാഞ്ഞങ്ങാട് മർച്ചന്റ്സ് അസോസിയേഷൻ ഏർപ്പെടുത്തിയ സാമൂഹ്യ സുരക്ഷാ പദ്ധതി മനുഷ്യപ്പറ്റുളള ഒന്നാണെന്ന് ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ പറഞ്ഞു. കാഞ്ഞങ്ങാട് മർച്ചന്റ്സ് അസോസിയേഷനിൽ അംഗമായിരുന്ന വ്യാപാരി ഹോസ്ദുർഗ്ഗിലെ കെ. മുഹമ്മദ് കുഞ്ഞിയുടെ കുടുംബത്തിന് 4,60,000 രൂപ നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എം.എ പ്രസിഡന്റ് സി.കെ ആസിഫ് അദ്ധ്യക്ഷത വഹിച്ചു. വ്യാപാരികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാരിൽ സ്വാധീനം ചെലുത്തുമെന്ന് എം.എൽ.എ ഉറപ്പുനൽകി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷെരീഫ് മുഖ്യാതിഥിയായി. കെ.എം.എ സീനിയർ വൈസ് പ്രസിഡന്റ് ഐശ്വര്യ കുമാരൻ സംസാരിച്ചു. ജനറൽ സെക്രട്ടറി പി. മഹേഷ് സ്വാഗതവും ഹാസിഫ് മെട്രോ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |