SignIn
Kerala Kaumudi Online
Thursday, 13 August 2026 2.42 AM IST

ഏകദിന ദേശീയ സെമിനാർ

seminar
ഡോ. സി.ജി. ലക്ഷ്മിദേവി സംസാരിക്കുന്നു

മാഹി: പള്ളൂർ വയൽ റോഡിലുള്ള മാഹി കോഓപ്പറേറ്റീവ് കോളേജ് ഓഫ് ഹയർ എഡ്യൂക്കേഷൻ ആൻഡ് ടെക്‌നോളജിയിൽ 'ലൈൻ ഓഫ് ഫ്‌ളൈറ്റ്: ലൈഫ് സ്‌കിൽ എഡ്യൂക്കേഷൻ' എന്ന വിഷയത്തിൽ ഏകദിന ദേശീയ സെമിനാർ സംഘടിപ്പിച്ചു. ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കോളേജ് പ്രിൻസിപ്പലും അഡ്മിനിസ്‌ട്രേറ്റീവ് ഹെഡുമായ ഡോ. സി.ജി. ലക്ഷ്മിദേവി അദ്ധ്യക്ഷത വഹിച്ചു. കേരള കേന്ദ്ര സർവ്വകലാശാലയിലെ പ്രൊഫസർ ഡോ. എം.എൻ. മുഹമ്മദുന്നി ഏലിയാസ് മുസ്തഫ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് നടന്ന സെഷനുകളിൽ കേരള കേന്ദ്ര സർവ്വകലാശാലയിലെ വിദ്യാഭ്യാസ വിഭാഗം സീനിയർ റിസർച്ച് ഫെലോയും റിസർച്ച് സ്‌കോളറുമായ ഷിഫാലി, റിസർച്ച് സ്‌കോളർ തീർത്ഥ എന്നിവർ സംസാരിച്ചു. കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ടി.വി. രാജീഷ് സ്വാഗതവും ബി.സി.എ. വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ കെ. നൂർനിസ്സ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, SEMINAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL