മാടായി: ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്‌കൂളിൽ നിർമ്മിച്ച പതാക പ്ലാറ്റ്‌ഫോം ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം എസ്.കെ.പി സക്കറിയ ഉദ്ഘാടനം നിർവഹിച്ചു. എസ്.ബി.ഐയുടെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ചാണ് പതാക പ്ലാറ്റ്‌ഫോം നിർമ്മിച്ചത്. സ്‌കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുകയായിരുന്നു. ചടങ്ങിൽ ഇ.പി. ഹേമചന്ദ്രൻ, യു. സജിത്ത്കുമാർ, കെ. രേഷ്മ ബാലൻ, യു. സജിത്ത്കുമാർ, എം. ജദീപ്, ഡോ. പി. ഷീജ, എം. ഹൈമ, മോഹനൻ കക്കോപ്രവൻ, ആർ. ഉദയകുമാരി, ഗോപി പി., ജയകൃഷ്ണൻ സി., റഷീദ, ലിബിൻ, അജയഘോഷ് എന്നിവർ സംസാരിച്ചു. മാടായി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പതാക പ്ലാറ്റ്‌ഫോം എസ്.കെ.പി സക്കറിയ ഉദ്ഘാടനം ചെയ്യുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |