പൊന്നാനി: പ്രതിപക്ഷ നേതാവ് പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. പൊന്നാനി മുൻ എംഎൽഎ പി നന്ദകുമാർ വർഗീയ പരാമർശം നടത്തിയിട്ടും അതിനെ തിരുത്തിക്കാൻ തയാറാകാതെ സംരക്ഷിക്കുകയാണെന്ന് ആരോപിച്ചാണ് കരിങ്കൊടി കാണിച്ചത്. പൊന്നാനിയിൽ പൊതുയോഗത്തിൽ പങ്കെടുക്കാൻ പിണറായി എത്തിയപ്പോഴായിരുന്നു കരിങ്കൊടി കാണിച്ചത്. യൂത്ത് കോൺഗ്രസ് പൊന്നാനി നിയോജകമണ്ഡലം പ്രസിഡന്റ് കെ വി സുജീർ. കെഎസ്‌യു മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് റാഷിദ് പുതുപൊന്നാനി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
പൊന്നാനിയിൽ നടന്ന സിപിഎം മലപ്പുറം ജില്ലാ വിപുലീകൃത കമ്മിറ്റി യോഗത്തിൽ സ്വാഗതപ്രസംഗത്തിനിടെ നന്ദകുമാർ വർഗീയ പരാമർശം നടത്തിയെന്ന് ആരോപിച്ച് ആക്ഷേപമുയർന്നിരുന്നു. പിണറായി വിജയൻ, മുൻ മന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെ മുതിർന്ന നേതാക്കളെ വേദിയിലിരുത്തിയായിരുന്നു നന്ദകുമാറിന്റെ ഈ പരാമർശം.
'മലപ്പുറം ജില്ലയെ സംബന്ധിച്ചിടത്തോളം സവിശേഷമായ പല സാഹചര്യങ്ങളും ഉണ്ടെന്ന് നമുക്കറിയാം. മതമൗലിക വർഗീയവാദികളുടെ ഒരുകൂടാണ് മലപ്പുറം ജില്ല. അതിനെതിരായി വിപുലമായ മതനിരപേക്ഷ പ്രസ്ഥാനങ്ങളെ യോജിപ്പിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഈ കാലഘട്ടത്തിലെ കടമകൾ ഏതൊക്കെ രീതിയിൽ നിർവഹിക്കണമെന്ന് ഈ യോഗം പരിശോധിക്കും'- എന്നാണ് നന്ദകുമാർ പറഞ്ഞത്. പരാമർശം മതവൈര്യം പടർത്താൻ ശ്രമിക്കുന്നെന്ന് ചൂണ്ടിക്കാട്ടി യൂത്ത് ലീഗ് പൊലീസിൽ പരാതി നൽകിയിരുന്നു.
Youth Congress workers staged a black-flag protest against Kerala Chief Minister Pinarayi Vijayan in Ponnani. The protest was held over allegations that former MLA P Nandakumar made a communal remark during a CPM Malappuram district extended committee meeting.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |