SignIn
Kerala Kaumudi Online
Wednesday, 19 August 2026 4.59 AM IST

ലോക ഫോട്ടോഗ്രാഫി ദിനാഘോഷം

photography

തളിപ്പറമ്പ്:ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയും ക്രിയേറ്റീവ് ഐസ് ഫോട്ടോഗ്രാഫി ക്ലബ്ബും സംയുക്തമായി മൂന്നു ദിവസങ്ങളിലായി നടത്തുന്ന ഫോട്ടോഗ്രാഫി ദിനോഘോഷത്തിന് തളിപ്പറമ്പ് ടൗൺ സ്‌ക്വയറിൽ തുടക്കം കുറിച്ചു. ജില്ലാ പ്രസിഡന്റ് സുനിൽ വടക്കുമ്പാടിന്റെ അദ്ധ്യക്ഷതയിൽ തളിപ്പറമ്പ് മുൻസിപ്പൽ ചെയർപേഴ്സൺ പി.കെ.സുബൈർ ഉദ്ഘാടനം ചെയ്തു.എസ്.ഷിബുരാജ് 'ഫോട്ടോഗ്രാഫിയും സമൂഹവും ' എന്ന സെമിനാറിന്റെ വിഷയാവതരണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ഉണ്ണി കുവോട് ,കെ.കെ.ആർ വേങ്ങര , കെ.ബിജു രാജു എന്നിവർ സംസാരിച്ചു.പി.ടി.കെ രജീഷ് ,രാജേഷ് കരേള,ഷജിത്ത് മട്ടന്നൂർ ,പി.പി.ജയകുമാർ, ടി.സി പ്രവീൺ,പി.സി വത്സരാജ് എന്നിവർ സംസാരിച്ചു.വിതിലേഷ് അനുരാഗ് സ്വാഗതവും ദിലീഷ് കുമാർ പരിയാരം നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL