SignIn
Kerala Kaumudi Online
Wednesday, 19 August 2026 4.59 AM IST

ആന്തൂർ നഗരസഭ ബീക്കൺ ടൗൺ ലോഗോ പ്രകാശനം

anthoor

തളിപ്പറമ്പ്: പ്രോജക്ട് ബീക്കൺ ടൗണിന്റെ ഭാഗമായി ധർമ്മശാല ടൗണിനെ ബീക്കൺ ടൗണായി വികസിപ്പിക്കുന്ന പദ്ധതിയുടെ ലോഗോ പ്രകാശനം നഗരസഭ ചെയർപേഴ്സൺ വി.സതീദേവി നിർവഹിച്ചു.ചടങ്ങിൽ നഗരസഭ വൈസ് ചെയർപേഴ്സൺ
വിനോദ് പാച്ചേനി,സെക്രട്ടറി കെ.മനോജ് കുമാർ, ക്ലീൻ സിറ്റി മാനേജർ ടി.അജിത് , ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.ദീപ തുടങ്ങിയവർ പങ്കെടുത്തു.എല്ലാ തദ്ദേശ
സ്ഥാപനങ്ങളിലെയും ഒരു ടൗണിനെ ബീക്കൺ ടൗൺ ആയി വികസിപ്പിക്കുക എന്നതാണ് ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിലുള്ള പദ്ധതിയുടെ ലക്ഷ്യം. വീടുതോറുമുള്ള
മാലിന്യ ശേഖരണം, ഉറവിടതല മാലിന്യം വേർതിരിക്കൽ, പൊതുസ്ഥല ശുചിത്വം, പൊതുശൗചാലയ പരിപാലനം, ഹരിതവത്ക്കരണം, പൊതു സൗകര്യം മെച്ചപ്പെടുത്തൽ, ജനപങ്കാളിത്തം എന്നിവ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL