SignIn
Kerala Kaumudi Online
Wednesday, 19 August 2026 4.59 AM IST

ഓണം സഹകരണ വിപണി തുടങ്ങി

nediyenga

പയ്യാവൂർ: ഓണനാളുകളിലെ വിലക്കയറ്റം ഒഴിവാക്കി ജനങ്ങൾക്ക് ന്യായവിലയിൽ അവശ്യവസ്തുക്കൾ ലഭ്യമാക്കുന്നതിനായി നെടിയേങ്ങ മത്തായിക്കുന്നിലെ ഈഴക്കുന്നേൽ ബിൽഡിംഗിൽ നെടിയേങ്ങ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഓണം സഹകരണവിപണി ആരംഭിച്ചു. ശ്രീകണ്ഠപുരം മുൻസിപ്പൽ ചെയർമാൻ ഇ.വി.രാമകൃഷ്ണൻ വിപണി ഉദ്ഘാടനം ചെയ്തു. നഗരസഭ മുൻ ചെയർപേഴ്സൺ ഡോ.കെ.വി. ഫിലോമിന ആദ്യ വിൽപ്പന നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് കെ.പി.ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു.
ബാങ്ക് വൈസ് പ്രസിഡന്റ് എം.പി.റഷീദ് ആമുഖ പ്രഭാഷണം നടത്തി. കോൺഗ്രസ് ശ്രീകണ്ഠപുരം മണ്ഡലം പ്രസിഡന്റ് ജോസഫീന വർഗീസ്, സ്റ്റിയറിംഗ് കമ്മിറ്റി ചെയർമാൻ കെ.വി.കുഞ്ഞിരാമൻ, എൻ.പ്രമോദ്, ജാൻസി കൊല്ലമന, പി.നൂറുദ്ദീൻ, എൻ.പി.സിദ്ദിഖ്, പി.ഐ.മാത്യു, ബാങ്ക് സെക്രട്ടറി ടി.രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു.


Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL