SignIn
Kerala Kaumudi Online
Thursday, 20 August 2026 1.40 AM IST

നെഹ്റു കോളേജ് സല്യൂട്ട് ഡേ ആഘോഷം

salut-day

കാഞ്ഞങ്ങാട്: നെഹ്‌റു ആർട്സ് ആൻഡ് സയൻസ് കോളേജ് കാഞ്ഞങ്ങാട്,പി.ജി. കൊമേഴ്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർഥികളെ ആദരിക്കുന്ന ‘സല്യൂട്ട് ഡേ’ സംഘടിപ്പിച്ചു. അക്കാഡമിക രംഗം,കലാ-കായികം, എൻ.എസ്.എസ്., എൻ.സി.സി. തുടങ്ങി വിവിധ മേഖലകളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച വിദ്യാർഥികളെയാണ് ആദരിച്ചത്. ജില്ലാ പൊലീസ് സൂപ്രണ്ട് പി.നിധിൻ രാജ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.പി.വി.റീജ അദ്ധ്യക്ഷത വഹിച്ചു. കോളേജ് മാനേജർ കെ. രാമനാഥൻ മുഖ്യപ്രഭാഷണം നടത്തി . അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ.കെ.വി.മുരളി, ഐ.ക്യു.എ.സി കോ-ഓർഡിനേറ്റർ എ.വി.മിഥുൻ എൻ.എ.എസ് കോളേജ് അലുമ്നി അസോസിയേഷൻ സെക്രട്ടറി ക്യാപ്റ്റൻ ഡോ. നന്ദകുമാർ കോറോത്ത് . ഹരിദാസ് നമ്പ്യാർ, യൂണിയൻ ജനറൽ സെക്രട്ടറി പി.യു.മിഥുൻ എന്നിവർ സംസാരിച്ചു. എ.സബിത സ്വാഗതവും എം.ജി.ശ്രീലക്ഷ്മി നന്ദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL