
പയ്യാവൂർ: ടി.ബി മുക്ത പഞ്ചായത്തിനുള്ള വെള്ളി മെഡലിന് അർഹതനേടി എരുവേശി പഞ്ചായത്ത്. 2025 ലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള അവാർഡ് മന്ത്രി സണ്ണി ജോസഫിൽ നിന്നും
. പഞ്ചായത്ത് പ്രസിഡന്റ് ജോസ് പരത്തനാൽ, വൈസ് പ്രസിഡന്റ് ജയശ്രീ ശ്രീധരൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടെസി ഇമ്മാനുവൽ, ഹെൽത്ത് ഇൻസ്‌പെക്ടർ കെ.രാജേഷ് ബാബു, ജൂണിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ കെ.ദീപ, ജെ.ശ്രീനിവാസ്, പി.പ്രകാശൻ, നഴ്സിംഗ് ഓഫീസർ മിനു കുഞ്ഞുമോൻ, എം.എൽ.എസ്.പി അലീന കെ.ജോർജ് , എന്നിവർ ഏറ്റുവാങ്ങി. ക്ഷയരോഗികൾക്ക് അവരുടെ ചികിത്സാ കാലയളവിൽ പോഷകാഹാരം ഉറപ്പുവരുത്തുന്നതിനായുള്ള നിക്ഷയ് മിത്ര ഭക്ഷ്യക്കിറ്റുകൾ വ്യക്തികൾ, ക്ലബുകൾ കൂട്ടായ്മകൾ എന്നിവർ സ്‌പോൺസർ ചെയ്തിരുന്നു. അവരിൽ ചെമ്പേരി ലയൺസ് ക്ലബ്, നെല്ലിക്കുറ്റി മാതൃവേദി എന്നീ സംഘടനകൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ഇതോടൊപ്പം നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |