കണ്ണൂർ: മദർ തെരേസ ജന്മദിനത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാരും സാമൂഹ്യ നീതിവകുപ്പും സംഘടിപ്പിച്ച അനാഥ അഗതി ദിനാചരണം അഡ്വക്കറ്റ് ടി.ഒ മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കണ്ണൂർ വലിയന്നൂരിലെ ഹോളിമൗണ്ട് സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററിൽ നടന്ന പരിപാടിയിൽ ബോർഡ് ഓഫ് കൺട്രോൾ ഫോർ ഓർഫനേജസ് ആൻഡ് അദർ ചാരിറ്റബിൾ ഹോംസ് കേരളം ചെയർമാൻ എൻ. അലി അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ രൂപത ബിഷപ്പ് ഡോ. അലക്‌സ് ജോസഫ് വടക്കുംതല മദർ തെരേസ അനുസ്മരണ പ്രഭാഷണം നടത്തി. ആൾ ഇന്ത്യാ അസോസിയേഷൻ ഓഫ് ഓർഫനേജസ് പ്രസിഡന്റ് എം.ജെ സ്റ്റീഫൻ, ഓർഫനേജസ് അസോസിയേഷൻ ജില്ല പ്രസിഡന്റ് ടി.കെ. സജി, ജില്ലാ സാമൂഹ്യ നീതി ഓഫീസർ പി. ബിജു എന്നിവർ പ്രസംഗിച്ചു. തുടർന്ന് ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാരുടെ കലപരിപാടികൾ അരങ്ങേറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |