SignIn
Kerala Kaumudi Online
Tuesday, 08 September 2026 1.32 AM IST

സന്നദ്ധ രക്തദാന ക്യാമ്പും, ഫയർ ആൻഡ് റസ്‌ക്യൂ ക്ലാസ്സും

blood
സന്നദ്ധ രക്തദാന ക്യാമ്പ് ഡോ. സുക്ഫാന ഷമീറ ഉദ്ഘാടനം ചെയ്യുന്നു

മാഹി: കോറോത്തു റോഡ് കൂട്ടായ്മയും ബി.ഡി.കെ. തലശ്ശേരിയും സംയുക്തമായി മലബാർ ക്യാൻസർ സെന്ററിന് വേണ്ടി രണ്ടാമത് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ശ്രീജിത്ത് പടിക്കലിന്റെ അദ്ധ്യക്ഷതയിൽ അഴിയൂർ ഗവൺമെന്റ് ആയുർവേദ ഡിസ്‌പെൻസറിയിലെ മെഡിക്കൽ ഓഫീസർ ഡോ. സുക്ഫാന ഷമീറ ഉദ്ഘാടനം ചെയ്തു. പി. ശ്രീധരൻ, ഫൗസിയ ചാത്തോത്ത്, ഷീബ അനിൽ, വഫാ ഫൈസൽ, ബി.ഡി.കെ കണ്ണൂർ ജില്ലാ പ്രസിഡന്റ് പി.പി റിയാസ് മാഹി, സംസ്ഥാന എക്സിക്യൂട്ടീവ് സമീർ പെരിങ്ങാടി, എൽ.പി. സ്‌കൂൾ മാനേജർ സുധാകരൻ, ഡോ. ആകാഷ് എന്നിവർ സംസാരിച്ചു. വടകര ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ അനീഷ് ക്ലാസെടുത്തു. ശ്രീജേഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. അജിത്ത് ചെറിയത്ത് സ്വാഗതവും അനിഷ ആനന്ദസദനം നന്ദിയും പറഞ്ഞു. റോജി, സാഹിറ, റയീസ് മാടപ്പീടിക നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, CLASS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL