SignIn
Kerala Kaumudi Online
Wednesday, 07 October 2026 3.10 PM IST

സ്‌കൂൾ തുറന്ന സമയം ക്ലാസിലേക്കെത്തിയത് ഉഗ്രവിഷമുള്ള പാമ്പ്; ഒഴിവായത് വൻ ദുരന്തം

snake
പ്രതീകാത്മക ചിത്രം

കൊല്ലം: സർക്കാർ സ്‌കൂളിലെ ക്ലാസ് മുറിയിൽനിന്ന് പാമ്പിനെ പിടികൂടി. കൊല്ലം കുളക്കട വെൽഫെയർ എൽപിസ്‌കൂളിലാണ് പാമ്പ് കയറിയത്. ഇന്ന് രാവിലെ ഒമ്പതു മണിയോടെയാണ് സ്‌കൂളിലേക്കെത്തിയ ജീവനക്കാരാണ് പാമ്പിനെ കണ്ടത്. ഉടൻതന്നെ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പാമ്പിനെ പിടികൂടി. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

പാമ്പിനെ കണ്ടയുടൻ വിദ്യാർത്ഥികളെ ഉടൻ തന്നെ സുരക്ഷിത സ്ഥലത്തേയ്‌ക്ക് മാറ്റി.സ്‌കൂൾ തുറക്കുന്ന സമയമായതിനാൽ കുട്ടികൾ സ്‌കൂളിലേക്ക് എത്തിതുടങ്ങുന്നതേയുണ്ടായിരുന്നുള്ളു. അതിനാൽ വലിയൊരു അപകടം ഒഴിവായി. സ്‌കൂൾ പരിസരത്തെ കാട് വെട്ടിത്തെളിക്കാത്തതാണ് ക്ലാസ് മുറിയിൽ പാമ്പ് കയറാൻ കാരണമായതെന്നാണ് നാട്ടുകാരുടെയും രക്ഷിതാക്കളുടെയും ആരോപണം.

English Summary

A snake was found inside a classroom at Kulakkada Welfare LP School in Kollam. Students were moved to safety, and Forest Department officials quickly captured the snake, averting a possible danger.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SNAKE IN CLASSROOM, SNAKE ALERT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA