കണ്ണൂർ : ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാ തല സമാപന സമ്മേളനം കണ്ണൂർ ജില്ലാ ആശുപത്രിയിൽ അഡ്വക്കറ്റ് ടി.ഒ മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ എൻ.സി.ഡി നോഡൽ ഓഫീസർ ഡോ. സി.പി ബിജോയ് അദ്ധ്യക്ഷത വഹിച്ചു. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സി. അബൂബക്കർ നേത്രദാന പ്രതിജ്ഞ ചൊല്ലി കൊടുത്തു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. എം.കെ ഷാജ്, ജില്ലാ മൊബൈൽ ഒഫ്താൽമിക് സർജൻ ഡോ. ഒ.ടി രാജേഷ്, ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഗ്രിഫിൻ സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ ആശുപത്രിയിലെ അമ്പത് ജീവനക്കാരുടെ നേത്രദാന സമ്മതപത്രം സ്റ്റാഫ് സെക്രട്ടറി കെ.സി സെമിലി എം.എൽ.എയ്ക്ക് കൈമാറി. ബോധവത്കരണ പോസ്റ്റർ പ്രദർശനം, ഡിജിറ്റൽ പോസ്റ്റർ പ്രകാശനം എന്നിവയുമുണ്ടായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |