SignIn
Kerala Kaumudi Online
Monday, 21 September 2026 10.43 AM IST

സർവീസ് റോഡ് ഒഴിവാക്കി ബസുകളുടെ ഓട്ടം വേണ്ട

collecter-
വളപട്ടണം ദേശീയപാതയിൽ ജില്ലാ കളക്ടർ പി. വിഷ്ണുരാജും സംഘവും പരിശോധന നടത്തുന്നു

തളിപ്പറമ്പ്: സർവീസ് റോഡ് ഒഴിവാക്കി ആറുവരി ദേശീയപാതയിലൂടെ സർവീസ് നടത്തി വരുന്ന സ്റ്റേജ് കാര്യേജ് വാഹനങ്ങൾക്കെതിരെ ശക്തമായ നിയമ നടപടി വരുന്നു. ദേശീയപാതയുടെ പ്രവൃത്തി പല സ്‌ട്രെച്ചുകളിലും ഇതിനോടകം പൂർത്തിയായിട്ടുണ്ട്. അത്തരം സ്‌ട്രെച്ചുകൾ ഗതാഗതത്തിനായി തുറന്നു കൊടുത്തിട്ടുമുണ്ട്. എന്നാൽ ഗതാഗതത്തിനായി തുറന്നു കൊടുത്തിട്ടുള്ള അത്തരം ഭാഗങ്ങളിൽ സ്റ്റേജ് കാര്യേജ് ബസുകൾ സർവീസ് നടത്തുന്നതായും യാത്രക്കാരെ ഹൈവേയിൽ ഇറക്കിവിടുന്നതായും നിരവധി പരാതികൾ ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
സ്ത്രീകളും കുട്ടികളും പ്രായമായവരും അടങ്ങുന്ന നിരവധി യാത്രക്കാർക്ക് ഹൈവേയിൽ നിന്നും പുറത്തിറങ്ങാൻ കിലോമീറ്ററുകൾ നടക്കേണ്ടി വരുന്നതായും പലപ്പോഴും കടുത്ത ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നതായും പരാതികൾ ലഭിക്കുന്നുണ്ട്.
ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ല. ഒരു സ്ഥലത്തും ബസ് സ്റ്റോപ്പുകളും അനുവദിച്ചിട്ടില്ല. അതിനാൽ സ്റ്റേജ് ക്യാര്യേജ് ബസുകൾ നിർബന്ധമായും സർവീസ് റോഡിൽ കൂടി മാത്രമേ സഞ്ചരിക്കാൻ പാടുള്ളൂ.

ജില്ലാ കളക്ടർ ദേശീയപാതയിൽ പരിശോധന നടത്തി

ദേശീയപാതയിൽ അപകടരഹിത സുരക്ഷിതയാത്ര ഉറപ്പാക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച ഹൈവേ സേഫ്റ്റി ടാസ്‌ക് ഫോഴ്സിന്റെ ഭാഗമായി ജില്ലാ കളക്ടർ പി. വിഷ്ണുരാജിന്റെ നേതൃത്വത്തിൽ ദേശീയപാതയിൽ പരിശോധന നടത്തി. വളപട്ടണം മേഖലയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി ഇവിടെ ബസ്‌ബേ സ്ഥാപിക്കുന്നതിനുള്ള സാദ്ധ്യതയും ജില്ലാ കളക്ടർ പരിശോധിച്ചു.
ദേശീയപാതയിലെ അനധികൃത പാർക്കിംഗ്, അപകടസാദ്ധ്യതാ മേഖലകൾ, സൂചനാബോർഡുകൾ, റിഫ്ളക്ടറുകൾ, സ്പീഡ് ബ്രേക്കറുകൾ തുടങ്ങിയവയുടെ അപര്യാപ്തത തുടങ്ങിയ കാര്യങ്ങൾ ജില്ലാ കളക്ടറും സംഘവും പരിശോധിച്ചു. ഇവ പരിഹരിക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ ജില്ലാ കളക്ടർ നൽകി.
കണ്ണൂർ താലൂക്കിൽ ഉൾപ്പെടുന്ന ധർമശാല മുതൽ മുഴപ്പിലങ്ങാട് വരെയുള്ള ദേശീയപാത ഭാഗങ്ങളിൽ തഹസിൽദാർ രത്‌നേഷിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. ടാസ്‌ക് ഫോഴ്സ് അംഗങ്ങളായ ദേശീയപാത അതോറിറ്റി, പൊതുമരാമത്ത്, എൽ.എസ്.ജി.ഡി ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL