SignIn
Kerala Kaumudi Online
Saturday, 26 September 2026 3.45 AM IST

രതീശൻ ആചാരിയുടെ കരവിരുതിൽ 'അമ്മ' യുടെ രൂപം തേജോമയം

matha
മാതാഅമൃതാനന്ദ മയിയുടെ പ്രതിമക്ക് സമീപം ശില്പി രതീശൻ ആചാരിയും ശ്രീവത്സൻ കൊല്ലംപറമ്പിലും.

മാഹി: മാസങ്ങളായി വ്രതമെടുത്ത്, അമ്മയെ മനസ്സിൽ ധ്യാനിച്ച്, ഹൃദയത്തിലാമന്ത്രണം ചെയ്ത മാതാ അമൃതാനന്ദമയി ദേവിയുടെ സ്വരൂപം, ഉളികൊണ്ട് മരത്തിൽ അതിസൂക്ഷ്മമായി കൊത്തിയെടുത്തപ്പോൾ അത് അമൃതപുരിയിലെത്തിയ പതിനായിരക്കണക്കിന് വിശ്വാസികൾക്ക് ദർശന നിർവൃതി.
കണ്ണൂർ വാരം സ്വദേശിയായ പ്രശസ്ത ക്ഷേത്രശില്പി രതീശൻ ആചാരിയാണ് ജീവൻ തുടിക്കുന്ന അമൃതാനന്ദമയി ദേവിയുടെ പൂർണ്ണ കായ പ്രതിമ തീർത്തത്. വരിക്കപ്ലാവിൻ തടിയിൽ അഞ്ചര അടി വലുപ്പത്തിൽ കൊത്തിയെടുത്ത പ്രതിമ പൂർണ്ണമായും തച്ചുശാസ്ത്ര പ്രമാണമനുസരിച്ച്, അളവുകോൽ ഉപയോഗിച്ചാണ് നിർമ്മിച്ചത്. കൊടുങ്ങല്ലൂർ ദേവി ക്ഷേത്രത്തിന്റെ മൂലസ്ഥാനത്ത് നിന്നാണ് പ്ലാവിൻ മരം പൂജാവിധികളോടെ അമൃതപുരിയിലെത്തിച്ചത്. ഇക്കഴിഞ്ഞ ശിവരാത്രി ദിനത്തിൽ സമാരംഭം കുറിച്ച തച്ചുശാസ്ത്ര പണികൾ, വിനായക ചതുർത്ഥിനാളിൽ പൂർത്തിയാക്കി. തുടർന്ന് വിശ്വകർമ്മ ദിനമായതോടെ പ്രഭാവലയമടക്കമുള്ള മിനുക്ക് പണികളും പൂർത്തിയാക്കുകയായിരുന്നു.
അമൃതാനന്ദമയിയുടെ 73ാം പിറന്നാൾ ദിനത്തിൽ, ഗണേശ ഘോഷയാത്രയായെത്തിയാണ് പ്രതിമ അമ്മയ്ക്ക് തിരുമുൽക്കാഴ്ച വെച്ചത്.
ശബരിമലയിലെ ശാസ്താവിഗ്രഹം , ചൊക്ലിയിലെ തെയ്യം കലാ അക്കാഡമിയിലെ തെയ്യം കലാ രൂപങ്ങൾ, പറശ്ശിനിക്കടവിലെ മുത്തപ്പനും തിരുവപ്പനയും വാഹനവും, മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ നവഗ്രഹമണ്ഡപത്തിലെ ശില്പങ്ങൾ തുടങ്ങി ഒട്ടേറെ പ്രമുഖക്ഷേത്രങ്ങളിൽ ദൈവരൂപങ്ങൾ തീർത്ത രതീശൻ ആചാരി, തിരുവനന്തപുരം അമൃത ശില്പകലാ വിദ്യാലയത്തിൽ പഠിച്ച്, അവിടെ തന്നെ ഏറെക്കാലം ശില്പവേല ചെയ്തിരുന്നു.
അമ്മയുടെ പരമഭക്തനായ കൊടുങ്ങല്ലൂരിലെ ശ്രീവത്സൻ കൊല്ലംപറമ്പിലാണ് പൂർണ്ണമായും പ്രതിമയുടെ ചിലവ് വഹിച്ച്, അമ്മയ്ക്ക് പിറന്നാൾ സമർപ്പണം നടത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, AMRITAPURI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL