പയ്യാവൂർ: വൈ.എം.സി.എ പയ്യാവൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പയ്യാവൂർ ഫെസ്റ്റിന്റെ ബ്രോഷർ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പിക്ക് നൽകി സജീവ് ജോസഫ് എം.എൽ.എ പ്രകാശനം ചെയ്തു. പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു ബെന്നി, വൈ.എം.സി.എ പയ്യാവൂർ യൂണിറ്റ് പ്രസിഡന്റ് ഷിജു കുന്നുമ്മേൽ, സെക്രട്ടറി മാത്യു ടി. സഖറിയാസ് എന്നിവർ നേതൃത്വം നല്കി. ഇരിക്കൂർ എം.എൽ.എ സജീവ് ജോസഫിന്റെ പയ്യാവൂർ ഓഫിസ് ഉദ്ഘാടന ചടങ്ങിലാണ് ബ്രോഷർ പ്രകാശനം നടന്നത്. നവംബർ 4 മുതൽ 8 വരെ പയ്യാവൂർ ഗവൺമെന്റ് യു.പി സ്‌കൂളിന് സമീപത്തെ ചേരിക്കത്തടത്തിൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന ഫെസ്റ്റിൽ അഖില കേരള നാടകോത്സവവും മെഗാ ഗാനമേളയും അരങ്ങേറും. പ്രശസ്ത ഗായകൻ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |