SignIn
Kerala Kaumudi Online
Thursday, 01 October 2026 8.23 PM IST

യുവകലാസാഹിതി യുകെ സാഹിത്യ സമ്മേളനത്തിൽ പ്രകാശ് രാജ് ഉദ്ഘാടകൻ, ജോൺ ബ്രിട്ടാസ് മുഖ്യ പ്രഭാഷകൻ

john-brittas-mp
ജോൺ ബ്രിട്ടാസ് എംപി

ലണ്ടൻ: യൂറോപ്പിലെ ആദ്യ മലയാള സാഹിത്യോത്സവത്തിന്റെ രണ്ടാം പതിപ്പിന് ലണ്ടൻ വീണ്ടും വേദിയാകുന്നു. യുകെയിലെ കലാ-സാംസ്കാരിക രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന യുവകലാസാഹിതി യുകെയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'യുവകലാസാഹിതി യുകെ ആന്റ് അയർലൻഡ് മലയാളം ലിറ്ററേച്ചർ ഫെസ്റ്റിവൽ' (വൈഎൽഎഫ്) ഒക്ടോബർ 10ന് ലണ്ടനിലെ ബോയ്ഡ് കാംബെൽ ഹാൾ, ജോൺ ലിയോൺ സ്കൂൾ സീനിയർ കാമ്പസ്, മിഡിൽ റോഡ്, ഹാരോ-ഓൺ-ദി-ഹിൽ, ലണ്ടൻ, എച്ച്എ2 ഒഎച്ച്എന്നിൽ നടക്കും.

രാവിലെ ഒൻപത് മണി മുതൽ ആരംഭിക്കുന്ന മുഴുദിന സാഹിത്യ-സാംസ്കാരിക സംഗമത്തിൽ ഇന്ത്യയിലെ പ്രമുഖ ചലച്ചിത്ര താരവും കലാകാരനുമായ പ്രകാശ് രാജ് ഉദ്ഘാടനം നിർവഹിക്കും. ജോൺ ബ്രിട്ടാസ് എംപി പരിപാടിയിൽ സംസാരിക്കും. വൈഎൽഎഫ് രണ്ടാം പതിപ്പിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ് സാഹിത്യ പുരസ്‌കാരം. യുകെയിലെ മലയാളി എഴുത്തുകാരുടെ സർഗാത്മക പ്രവർത്തനങ്ങളെ അംഗീകരിക്കുന്നതിനായി കഥ, കവിത, നോവൽ, യാത്രാവിവരണം എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

പ്രവാസി മലയാളി എഴുത്തുകാർക്ക് കൂടുതൽ പ്രോത്സാഹനവും അംഗീകാരവും നൽകുന്നതിനും യുകെയിലെ മലയാള സാഹിത്യരംഗത്ത് പുതിയ എഴുത്തുകാർക്ക് ഇടം സൃഷ്ടിക്കുന്നതിനുമാണ് പുരസ്‌കാരത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘടന പറഞ്ഞു. സാഹിത്യ ചർച്ചകൾക്കൊപ്പം സംഗീതത്തിനും കലാപരിപാടികൾക്കും പ്രത്യേക പ്രാധാന്യം നൽകുന്നുണ്ട്. റാസ റസാഖിന്റെ നേതൃത്വത്തിലുള്ള മെഹ്ഫിൽ സംഗമം, ഗസൽ സന്ധ്യ, വിവിധ സംഗീതാവതരണങ്ങൾ എന്നിവ പരിപാടിയുടെ ഭാഗമാകും. പ്രശസ്ത തബലിസ്റ്റ് സമീൽ സികാനി ഉൾപ്പെടെയുള്ള കലാകാരന്മാരുടെ സാന്നിധ്യവും പരിപാടിക്കുണ്ടാകും.

സംഗീതത്തോടൊപ്പം നൃത്താവതരണങ്ങളും കലാപരിപാടികളും അരങ്ങേറും. രേഷ്മ ആർ. കുമാറിന്റെ നേതൃത്വത്തിലുള്ള നൃത്തപരിപാടിയും വൈഎൽഎഫിന്റെ കലാവിരുന്നിന് മാറ്റുകൂട്ടും. പരമ്പരാഗതവും സമകാലികവുമായ കലാരൂപങ്ങളെ കോർത്തിണക്കുന്ന അവതരണങ്ങൾക്കൊപ്പം ആർട്ട് ഗാലറിയും ഒരുക്കുന്നുണ്ട്. സാഹിത്യത്തോടൊപ്പം ചിത്രകലയും മറ്റു ദൃശ്യകലാരൂപങ്ങളും അവതരിപ്പിക്കുന്നതിലൂടെ വിവിധ കലാമേഖലകളെ ഒരേ വേദിയിൽ എത്തിക്കുകയാണ് സംഘാടകർ.

വ്യത്യസ്ത ആശയങ്ങളും കാഴ്ചപ്പാടുകളും പുലർത്തുന്ന എഴുത്തുകാർക്കും കലാകാരന്മാർക്കും സാംസ്കാരിക പ്രവർത്തകർക്കും ഒരേ വേദിയിൽ സംവദിക്കാനുള്ള അവസരം ഒരുക്കുക എന്നതാണ് വൈഎൽഎഫ് മുന്നോട്ടുവയ്ക്കുന്ന പ്രധാന ആശയം. ജാതി, മതം, വർഗം, നിറം തുടങ്ങിയ വേർതിരിവുകൾക്കപ്പുറം മലയാള ഭാഷ, സാഹിത്യം, കല, സംസ്കാരം, മാനവികത, നന്മ, കാരുണ്യം, ഒരുമ, ഐക്യം എന്നീ മൂല്യങ്ങളെ മുൻനിർത്തിയുള്ള സാംസ്കാരിക കൂട്ടായ്മയായി സാഹിത്യോത്സവത്തെ വളർത്തുകയാണ് സംഘാടകരുടെ ലക്ഷ്യം.

യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളികൾക്ക് ഒരുമിച്ചുകൂടാനും എഴുത്തുകാരെയും കലാകാരന്മാരെയും നേരിൽ കാണാനും സംവദിക്കാനും സാഹിത്യ-കലാപരിപാടികൾ ആസ്വദിക്കാനും വിവിധ മത്സരങ്ങളിൽ പങ്കെടുക്കാനും അവസരമൊരുക്കുന്ന വലിയ സാംസ്കാരിക കൂട്ടായ്മയായി വൈഎൽഎഫ് രണ്ടാം പതിപ്പ് മാറുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. യുകെ പ്രവാസി മലയാളികളുടെ സാംസ്കാരിക ഉന്നമനത്തിനും മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും വളർച്ചയ്ക്കും സഹായകമാകുന്ന ഈ സംരംഭത്തിന് എല്ലാവരുടെയും സഹകരണവും പിന്തുണയും പങ്കാളിത്തവും സംഘാടകർ അഭ്യർഥിച്ചു.

സാഹിത്യ-കലാ-സാംസ്കാരിക രംഗത്തുള്ളവർക്കൊപ്പം കുടുംബങ്ങളെയും യുവാക്കളെയും വിദ്യാർഥികളെയും സാഹിത്യപ്രേമികളെയും പ്രവാസി മലയാളികളെയുമെല്ലാം ഒക്ടോബർ 10ന് ലണ്ടനിൽ നടക്കുന്ന വൈഎൽഎഫ് രണ്ടാം പതിപ്പിലേക്ക് സ്നേഹപൂർവം ക്ഷണിച്ചു. വൈഎൽഎഫിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ സൗജന്യം: www.yuvakalasahithy.uk/ylf/⁠ പരിപാടിയുടെ കൂടുതൽ വിവരങ്ങൾക്കും തുടർ അറിയിപ്പുകൾക്കുമായി വൈഎൽഎഫ്ന്റെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പിൽ ചേരാം. https://chat.whatsapp.com/D2sbJm633lCHJMVDcOi4KP?s=cl&p=i&mlu=4&ilr=4 കൂടുതൽ വിവരങ്ങൾക്ക്: info@yuvakalasahithy.uk 07388 382384 07440 045711

മണമ്പൂർ സുരേഷ്

പ്ളാനറ്റ് സർച്ച് വിത്ത് എം എസ് (യൂട്യൂബ് ചാനൽ)

കേരള കൗമുദി, ലണ്ടൻ

English Summary

The second edition of the UK and Ireland Malayalam Literature Festival (YLF) will be held in London on October 10. Actor Prakash Raj will inaugurate the event, with MP John Brittas also attending. The festival will feature literary awards, discussions, music, dance, art exhibitions and cultural programmes, bringing together Malayalam writers, artists and expatriate Malayalis.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LONDON MALAYALAM LITERATURE FESTIVAL, YLF UK IRELAND, PRAKASH RAJ, MALAYALAM LITERARY FESTIVAL UK, MALAYALI WRITERS LONDON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360