കണ്ണൂർ: ലൈബ്രറി കൗൺസിൽ വികസന സമിതി പുസ്തകോത്സവം ഡോക്ടർ വി. ശിവദാസൻ എം.പി, മേയർ അഡ്വക്കറ്റ് പി. ഇന്ദിര, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കറ്റ് ബിനോയ് കുര്യൻ എന്നിവർ ചേർന്ന് ഉദഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ ആമുഖപ്രസംഗം നടത്തി. മേയർ ആദ്യ വിൽപ്പന നിർവ്വഹിച്ചു. പ്രൊഫസർ ബി മുഹമ്മദ് അഹമ്മദ് അക്ഷരം മാസിക പ്രകാശനം ചെയ്തു. സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം എം.കെ. രമേഷ്കുമാർ, കൗൺസിലർ ഇ. ബീന, പ്രസ് ക്ലബ്ബ് പ്രസിഡന്റ് സി. സുനിൽകുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി.പി അബ്ദുൾ കരീം, ലൈബ്രേറിയൻസ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് യു.കെ. ശിവകുമാരി, ടി പ്രകാശൻ സംസാരിച്ചു. സെക്രട്ടറി പി.കെ വിജയൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി രാജേഷ് മാത്യു നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |