SignIn
Kerala Kaumudi Online
Friday, 30 October 2026 1.22 AM IST

അമ്പുക്കൻ ബാലൻ അനുസ്മരണം

anusma
അമ്പുക്കൻ ബാലൻ അനുസ്മരണം ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. അനൂപ് ഉദ്ഘാടനം ചെയ്യുന്നു

ചൊക്ലി: വെസ്റ്റ് നിടുമ്പ്രം ശ്രീനാരായണ ഗുരു സാംസ്കാരിക കേന്ദ്രത്തിന്റെ മുൻസെക്രട്ടറിയും സ്ഥാപകകാലം മുതൽ ശ്രീ നാരായണ മഠത്തിന്റെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളിയുമായിരുന്ന തൂലേരി താഴക്കുനിയിൽ അമ്പുക്കൻ ബാലനെ അനുസ്മരിച്ചു. കെ.ടി.കെ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. അനൂപ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം പി. ജയചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ റിട്ട. പ്രിൻസിപ്പൽ ഹരീന്ദ്രനാഥ്, നിടുമ്പ്രം ശ്രീ മുത്തപ്പൻ മടപ്പുര കമ്മിറ്റി പ്രസിഡന്റ് മനയത്ത് ബാബു, പറമ്പൻ ബാലൻ, വത്സരാജ്, നിടുമ്പ്രം കൊക്കൊമഠം പീപ്പിൾ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സെക്രട്ടറി സജു, നിടുമ്പ്രം സ്ഫടികം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് വൈസ് പ്രസിഡന്റ് ഷാജി, ആനന്ദ് സംസാരിച്ചു. പ്രദീപ് കുമാർ സ്വാഗതവും എം.സി ധനേഷ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, ANUSMARANAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL