SignIn
Kerala Kaumudi Online
Friday, 30 October 2026 5.32 AM IST

പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

ph-1
ദിനേശ് ബീഡി കേന്ദ്ര സംഘം ഓഫീസിന് മുന്നിൽ പ്രതിഷേധ സംഗമം ഡി.സി.സി ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത് ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ: ദിനേശ് ബീഡി വ്യവസായത്തിലെ പ്രാഥമിക സംഘത്തിൽ ജോലിയിൽ നിന്നും പിരിഞ്ഞ തൊഴിലാളികൾക്ക് നൽകാനുള്ള ആനുകൂല്യം നൽകാത്തതിൽ പ്രതിഷേധിച്ച് ദിനേശ് ബീഡി കേന്ദ്ര സംഘം ഓഫീസിനു മുന്നിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ഐ.എൻ.ടി.യു.സി, എച്ച്.എം.എസ്, ബി.എം.എസ് യൂണിയനുകൾ ഉൾപ്പെട്ട സംയുക്ത സമര സമിതി കണ്ണൂർ, കാസർകോട് ജില്ല കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു സമരം. കേന്ദ്രസംഘത്തിന് മുന്നിൽ നടത്തിയ പ്രതിഷേധ സംഗമം ഡി.സി.സി ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത് ഉദ്ഘാടനം ചെയ്തു. സ്ത്രീകൾ ഉൾപ്പെടെയുള്ള വിരമിച്ച തൊഴിലാളികൾക്ക് ഗ്രാറ്റുവിറ്റി, ത്രിഫ്റ്റ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകാത്തതിൽ പ്രതിഷേധിച്ചായിരുന്നു സമരം. സംയുക്ത സമരസമിതി ചെയർമാൻ എൻ.സി രാജു അദ്ധ്യക്ഷത വഹിച്ചു. കൺവീനർ കെ. ശശിധരൻ സ്വാഗതം പറഞ്ഞു. പി. കൃഷ്ണൻ, കെ.വി രാമചന്ദ്രൻ, കെ.വി ശ്രീധരൻ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, SANGAM AM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL