SignIn
Kerala Kaumudi Online
Friday, 30 October 2026 5.32 AM IST

ബർബരൻ പുസ്തക പ്രകാശനം ഇന്ന്

daily
പടം

കണ്ണൂർ: അദ്ധ്യാപകനും ഗവേഷകനും ഫോക്‌ലോറിസ്റ്റുമായ എ.വി അജയകുമാറിന്റെ ബർബരൻ (ഡോ. ടി.പി സുകുമാരന്റെ ജീവിതം) പുസ്തകം ഇന്ന് പ്രകാശിതമാകും. സമയം പബ്ലിക്കേഷൻസ് ആണ് പ്രസാധകർ. ഇന്ന് ഉച്ചയ്ക്ക് 1.30ന് ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തക മേളയിൽ കെ.വി സുമേഷ് എം.എൽ.എ, പ്രശസ്ത കഥാകാരൻ ടി.പി വേണുഗോപാലിന് കോപ്പി നൽകി പ്രകാശനം ചെയ്യും. മുഹമ്മദ് അഹമ്മദ് അദ്ധ്യക്ഷത വഹിക്കും. പു.ക.സ സംസ്ഥാന സംഘടന സെക്രട്ടറി കെ. മനോഹരൻ, ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ, കോഴിക്കോട് സർവകലാശാല ഫോക്‌ലോർ വിഭാഗം തലവനായിരുന്ന ഡോ. ഗോവിന്ദ വർമ രാജ എന്നിവർ പങ്കെടുക്കും. ബാലകൃഷ്ണൻ കൊയ്യാൽ സ്വാഗതവും പ്രകാശൻ വാടിക്കൽ നന്ദിയും പറയും. എ.വി അജയകുമാർ മറുമൊഴി നൽകും. പുരോഗമന കലാ സാഹിത്യ സംഘവും സമയം പബ്ലിക്കേഷനും സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, BOOK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL