പയ്യന്നൂർ: വിദ്യാർത്ഥികളുടെ സർവ്വതോന്മുഖമായ വികസനത്തിനു സൗകര്യവും തങ്ങളുടെ കഴിവുകൾ മറ്റുള്ളവർക്ക് മുന്നിൽ പ്രദർശിപ്പിക്കുന്നതിന് അവസരവും ഒരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കോറോം ശ്രീ നാരായണഗുരു കോളേജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ ദ്വിദിന ദേശീയ തല ടെക്നിക്കൽ ഫെസ്റ്റ് “ഉദ്ഭവ” സംഘടിപ്പിച്ചു.
കണ്ണൂർ ശ്രീഭക്തി സംവർദ്ധിനി യോഗം പ്രസിഡന്റ് കെ.പി ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ കെ.എ.പി. നാലാം ബറ്റാലിയൻ അസിസ്റ്റന്റ് കമാൻഡന്റ് എം.കെ ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു. നോർത്ത് മലബാർ ചേമ്പർ ഓഫ് കോമേഴ്സ് പ്രസിഡന്റ് ഹനീഷ് കെ. വാണിയൻകണ്ടി കെ.എസ്.ഇ.ബി എക്സ്പോയും ചേമ്പർ ഓഫ് കോമേഴ്സ് ട്രഷറർ ടി. സന്തോഷ് കുമാർ ഗെയിം ഷോയും ഉദ്ഘാടനം ചെയ്തു. കെ.എസ്.ഇ.ബി ക്വിസ് മത്സരത്തിൽ സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളെയും ടിങ്കർ ഹബ് മത്സര വിജയികളെയും ശ്രീഭക്തി സംവർദ്ധിനി യോഗം സെക്രട്ടറി കെ.പി വിനോദ് കുമാർ അനുമോദിച്ചു. പ്രിൻസിപ്പൽ ഡോ. എ.വി. ലീന, കോളേജ് യൂണിയൻ ചെയർമാൻ കെ.സി അദ്വൈത് തുടങ്ങിയവർ സംസാരിച്ചു. കോളേജ് കൺവീനർ ടി.കെ രാജേന്ദ്രൻ സ്വാഗതവും ഡിപ്പാർട്ട്മെന്റ് എച്ച്.ഒ.ഡി പി.വി ശ്യാമിലി നന്ദിയും പറഞ്ഞു.
കോളേജ് സിവിൽ എൻജിനീയറിംഗ് വിഭാഗത്തിന്റെ “ആർക്ക് വിൽ”, മെക്കാനിക്കൽ എൻജിനീയറിംഗ് വിഭാഗത്തിന്റെ “യന്ത്ര”, ഇലക്ട്രിക്കൽ ആൻഡി ഇലക്ട്രോണിക്സ് എൻജിനീയറിംഗ് വിഭാഗത്തിന്റെ “ദ്യുതി”, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ് വിഭാഗത്തിന്റെ “ടെക്നോവ”, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡി ഡേറ്റാ സയൻസിന്റെ “സങ്കല്പ” എന്നീ ഡിപ്പാർട്ട്മെന്റ് അസോസിയേഷനുകളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഫെസ്റ്റിൽ പേപ്പർ, പ്രൊജക്ട് പ്രസന്റേഷനുകൾ, വർക്ക്‌ഷോപ്പുകൾ, ഗെയിം ഷോകൾ, എക്‌സിബിഷനുകൾ തുടങ്ങിയ പരിപാടികളും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |