SignIn
Kerala Kaumudi Online
Friday, 23 October 2026 6.16 AM IST

നാൽപ്പാടി ആചാര സ്ഥാനം കൈയേറ്റു

nalapadi
പടന്ന ഓരിയിലെ കെ.പി. പ്രേമൻ നാൽപ്പാടി ആചാര സ്ഥാനം കൈയേൽക്കുന്നു

തൃക്കരിപ്പൂർ: ഉദിനൂർ ശ്രീ ക്ഷേത്രപാലക ക്ഷേത്രത്തിലെ നിത്യാരാധാനയിൽ പ്രധാന സ്ഥാനം വഹിക്കുന്ന നാൽപ്പാടി ആചാര സ്ഥാനം പടന്ന ഓരിയിലെ കെ.പി. പ്രേമൻ കൈയേറ്റു. ഇന്നലെ രാവിലെ 10നും 11നും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ ക്ഷേത്രപാലക ക്ഷേത്രം സന്നിധിയിൽ വെച്ച് ക്ഷേത്രം തന്ത്രി വാരിക്കാട്ടില്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ സാന്നിദ്ധ്യത്തിലാണ് ചടങ്ങ് നടന്നത്. ക്ഷേത്രപാലക ക്ഷേത്രത്തിലും ശ്രീ രാമവില്യം കഴകത്തിലും കഴകത്തിലെ ഉപക്ഷേത്രങ്ങളിലും ഉത്സാവാദി കാര്യങ്ങളിൽ മുഖ്യസ്ഥാനത്തിന് അവകാശിയായ ഉദിനൂർ വലിയ വീട് തറവാട് അംഗമാണ് ആചാരം കൊണ്ട പ്രേമൻ. തുടർന്ന് വലിയ വീട് തറവാട്ടിൽ ആചാര മംഗലവും നടന്നു. വിവിധ മുണ്ട്യകളിലെയും ക്ഷേത്രങ്ങളിലെയും ആചാര സ്ഥാനികരും കാരണവന്മാരും, ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു. ഓരിയിലെ പരേതനായ കെ. ചന്ദ്രശേഖരൻ, കെ.പി പാറു ദമ്പതികളുടെ മകനാണ് പ്രേമൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, TEMPLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL