SignIn
Kerala Kaumudi Online
Friday, 23 October 2026 6.28 PM IST

സി.പി.എം ഏഴാംമൈൽ ലോക്കൽ സമ്മേളനം

cpm
സി.പി.എം ഏഴാംമൈൽ ലോക്കൽ സമ്മേളനം എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: വെള്ളരിക്കുണ്ട് താലൂക്ക് ആസ്ഥാനത്തേക്കുള്ള എളുപ്പവഴിയായ അമ്പലത്തറ-ആനക്കല്ല്, പറക്കളായി, എണ്ണപ്പാറ, പരപ്പ, വെള്ളരിക്കുണ്ട് റോഡ് വികസിപ്പിച്ച് മെക്കാഡം റോഡാക്കണമെന്ന് സി.പി.എം ഏഴാംമൈൽ ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. സമ്മേളനം സി.പി.എം. ജില്ലാ സെക്രട്ടറിയറ്റ് അംഗം എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം കെ. മണികണ്ഠൻ, ഏരിയാ സെക്രട്ടറി ഒക്ലാവ് കൃഷ്ണൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ പി. ദാമോദരൻ, യു. ഉണ്ണികൃഷ്ണൻ, ജോഷി ജോർജ്ജ്, രജനി ക്യഷ്ണൻ, സുരേഷ് വയമ്പ്, പി. ഗംഗാധരൻ എന്നിവർ സംബന്ധിച്ചു. പ്രജിത്ത്, ടി.പി. വന്ദന, ടി. അച്യുതൻ എന്നിവരടങ്ങിയ പ്രസിഡീയം സമ്മേളനം നിയന്ത്രിച്ചു. സി. ബാബുരാജ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കെ. ശിവകുമാർ രക്തസാക്ഷി പ്രമേയവും സി.പി സവിത അനുശോചന പ്രമേയവും അവതരിപ്പിച്ചു. പി. നാരായണൻ പതാക ഉയർത്തി. സ്വാഗത സംഘം ചെയർമാൻ എ. സലീം സ്വാഗതം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL