SignIn
Kerala Kaumudi Online
Friday, 23 October 2026 7.23 PM IST

ഹൊസ്ദുർഗ് കോടതി: മാദ്ധ്യമ സെമിനാർ

court
മാധ്യമ സെമിനാറിൽ പ്രമുഖ മാധ്യമപ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്ണൻവിഷയം അവതരിപ്പിക്കുന്നു

കാഞ്ഞങ്ങാട്. ഹോസ്ദുർഗ്ഗ് കോടതി പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന മാദ്ധ്യമ സെമിനാർ കാസർകോട് പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് സാനു എസ്. പണിക്കർ ഉദ്ഘാടനം ചെയ്തു. ഇ. ചന്ദ്രശേഖരൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്ലീഡർ പി. വേണുഗോപാലൻ നായർ, കാസർകോട് ബാർ അസോസിയേഷൻ പ്രസിഡന്റ് കെ. മണികണ്ഠൻ നമ്പ്യാർ പ്രസംഗിച്ചു. മീഡിയ കമ്മിറ്റി ചെയർമാൻ അഡ്വ. എം. ജയചന്ദ്രൻ സ്വാഗതവും ജോയിന്റ് കൺവീനർ അഡ്വ. എ. മണികണ്ഠൻ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന സെമിനാറിൽ ദി ഐടംസ് മാനേജിംഗ് ഡയറക്ടർ വെങ്കടേഷ് രാമകൃഷ്ണൻ വിഷയാവതരണം നടത്തി. മാദ്ധ്യമപ്രവർത്തകരായ എം.ജെ. ബാബു, യു.പി. സന്തോഷ് എന്നിവർ സംസാരിച്ചു പ്രസ്സ് ഫോറം സെക്രട്ടറി ബാബു കോട്ടപ്പാറ നന്ദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL