SignIn
Kerala Kaumudi Online
Saturday, 17 October 2026 3.46 AM IST

പോക്സോ കോടതി പ്രോസിക്യൂട്ടർമാരെ മറ്റുകേസുകൾക്ക് നിയോഗിക്കുന്നത് വിലക്കി

aa

കൊച്ചി: കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ (പോക്‌സോ) കേസുകളിൽ ഹാജരാകുന്ന സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാർക്ക് മറ്റു കേസുകളുടെ ചുമതല കൂടി നൽകിയ സർക്കാർ ഉത്തരവ് നിലനിൽക്കില്ലെന്ന് ഹൈക്കോടതി. പോക്‌സോ കേസുകൾക്ക് മാത്രമായി പ്രത്യേക പ്രോസിക്യൂട്ടർമാരെ ആറാഴ്ചയ്ക്കകം നിയമിക്കാനും ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം.ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് സർക്കാരിന് നിർദ്ദേശം നൽകി.
പോക്‌സോകേസ് പ്രോസിക്യൂട്ടർമാർക്ക് ബാലനീതി നിയമപ്രകാരമുള്ള കേസുകളുടെയടക്കം അധികച്ചുമതല നൽകി 2025ലാണ് സർക്കാർ ഉത്തരവിറക്കിയത്. എന്നാൽ ഇത് പോക്‌സോ നിയമത്തിന് നിരക്കുന്നതല്ലെന്ന് സുപ്രീംകോടതി വിധി ഉദ്ധരിച്ച് കോടതി വ്യക്തമാക്കി.

പോക്‌സോകോടതികളിൽ കുട്ടികളുടെ മനഃശാസ്ത്രം അറിഞ്ഞ് പെരുമാറാൻ പ്രത്യേകപരിശീലനം ലഭിച്ച പ്രോസിക്യൂട്ടർമാരുടെ സേവനം അനിവാര്യമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. എറണാകുളം ഒഴികെയുള്ള 13ജില്ലകളിൽ സ്ഥിരം പോക്‌സോകോടതി സ്ഥാപിക്കുന്ന കാര്യം പരിഗണിക്കണം. നിലവിലുള്ള കോടതികളിൽ കുട്ടികൾക്കുള്ള അടിസ്ഥാനസൗകര്യം ഉറപ്പാക്കാൻ സർക്കാർ സാമ്പത്തികസഹായം നൽകണമെന്നും നിർദ്ദേശിച്ചു. തൊടുപുഴ മുട്ടം ഡിസ്ട്രിക്ട് കോർട്ട് ബാർ അസോസിയേഷനും സെക്രട്ടറി ഷാജി ജോസഫും നൽകിയ പൊതുതാത്പര്യ ഹർജി തീർപ്പാക്കിയായിരുന്നു ഉത്തരവ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALAHIGHCOURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA