SignIn
Kerala Kaumudi Online
Friday, 23 October 2026 4.40 AM IST

വനിതാ വിംഗ് വാർഷിക പൊതുയോഗം

kvves
പടം : കെ.വി.വി.ഇ.എസ് വനിതാ വിംഗ് കോട്ടിക്കുളം-പാലക്കുന്ന് പൊതുയോഗം ജില്ലാ പ്രസിഡന്റ്‌ രേഖ മോഹൻദാസ് ഉദ്ഘാടനം ചെയ്യുന്നു

പാലക്കുന്ന്: ഷൊർണൂർ -കണ്ണൂർ -ഷൊർണൂർ അൺ റിസർവ്ഡ് സ്പെഷ്യൽ എക്സ്‌പ്രസ് കാസർകോട് വരെ നീട്ടണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗ് കോട്ടിക്കുളം - പാലക്കുന്ന് യൂണിറ്റ് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. റെയിൽവേ ജില്ലയോട് കാണിക്കുന്ന അവഗണനയിൽ യോഗം പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്റ് രേഖ മോഹൻദാസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് റീത്ത പത്മരാജ് അദ്ധ്യക്ഷത വഹിച്ചു. വനിതാ വിംഗ് ജില്ലാ ജനറൽ സെക്രട്ടറി മായ രാമചന്ദ്രൻ, ജില്ലാ ട്രഷറർ ജയലക്ഷ്മി സുനിൽ, സെക്രട്ടറി രതീദേവി, യൂണിറ്റ് ഭാരവാഹികളായ എം.എസ്. ജംഷിദ്, ചന്ദ്രൻ കരിപ്പോടി, അരവിന്ദൻ മുതലാസ്, മുരളി പള്ളം, ഇലോഫർ ജംഷിദ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: റീത്ത പത്മരാജ് (പ്രസിഡന്റ്), ജയന്തി അശോക്, ജയ അരവിന്ദ്, സജിന (വൈസ് പ്രസിഡന്റ് ) ഇലോഫർ ജംഷിദ്, രേഖ, ഹസീന (ജോയിന്റ് സെക്രട്ടറി), ഡി.എസ് ധനുഷ (ട്രഷറർ).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, KVVES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL