കാഞ്ഞങ്ങാട്: സമഗ്ര ശിക്ഷ കേരള, ബി.ആർ.സി. ഹോസ്ദുർഗ് എന്നിവയുടെ ആഭിമുഖ്യത്തിൽ ലോക ഭിന്നശേഷി വാരാചരണത്തിന്റെ ജില്ലാതല സമാപനം മേലാങ്കോട് സ്കൂളിൽ ഇ. ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ കെ.വി സുജാത അദ്ധ്യക്ഷയായി. എ.ഇ.ഒ മിനി ജോസഫ് മുഖ്യാതിഥിയായി. കുട്ടികൾ ചിത്രങ്ങൾ വരച്ച് കൈയൊപ്പ് ചാർത്തി. ഭിന്നശേഷി കുട്ടികളുടെയും രക്ഷിതാക്കളുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി. പി.ടി.എ പ്രസിഡന്റ് ജയൻ, ബി.പി.സി കാസിം, ട്രെയിനർ പി. രാജഗോപാലൻ എന്നിവർ സംസാരിച്ചു. ഹോസ്ദുർഗ് ബി.ആർ.സി റിസോഴ്സ് അദ്ധ്യാപകരായ ശ്യാം മോഹൻ, സുമ, സുപർണ്ണ, ദിവ്യാ വിനോദ്, സൗമ്യ,രഞ്ജിനി, ജിഷ്മ, ആർ.സി.സിമാർ എന്നിവർ നേതൃത്വം നൽകി. സ്കൂൾ പ്രഥമാദ്ധ്യാപകൻ കെ.വി അനിൽകുമാർ സ്വാഗതവും ബി.പി.സി ഡോ. കെ.വി രാജേഷ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |