കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പടിഞ്ഞാർ മഖാം ഉറൂസിന് തുടക്കം കുറിച്ച് ഉറൂസ് കമ്മിറ്റി ചെയർമാർ ടി.കെ.അബൂബക്കർ പതാക ഉയർത്തി. ഉറൂസ് കമ്മിറ്റി ജോയിന്റ് കൺവീനർ ടി. അന്തുമാൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പടിഞ്ഞാർ ഖത്തീബ് സുഹൈൽ വാരിസി ഉറൂസ് ഉദ്ഘാടനം ചെയ്തു. തുടർന്ന് മുഹമ്മദ് അനസ് അമാനി പുഷ്പഗിരി മുഖ്യ പ്രഭാഷണം നടത്തി. ഇന്ന് പി. അബൂബക്കർ മുസ്ലിയാർ അൽ ഖാസിമി പത്തനാപുരം മുഖ്യ പ്രഭാഷണം നടത്തും. ഉറൂസ് കമ്മിറ്റി ജനറൽ കൺവീനർ ടി.കെ. ഇബ്രാഹിം അദ്ധ്യക്ഷത വഹിക്കും. നാളെ രാത്രി 8.30ന് ഇബ്രാഹിം മൗലവി കീഴിശ്ശേരി നയിക്കുന്ന കഥാപ്രസംഗം. തുടർന്ന് ദുആ മജ്ലിസ്, ശൈഖുനാ ഹസൈനാർ മുസ്ലിയാർ പെരുന്തൽമണ്ണ നേതൃത്വം നൽകും. തിങ്കളാഴ്ച മൗലീദ് പാരായണം. ളുഹർ നിസ്‌കാരനന്തരം ഭക്ഷണ വിതരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |