SignIn
Kerala Kaumudi Online
Friday, 23 October 2026 5.25 AM IST

കെ.സി.എസ്.പി.എ താലൂക്ക് സമ്മേളനം

kscpa
കേരള കോ -ഓപ്പറേറ്റീവ് സർവീസ് പെന്ഷനേഴ്സ് അസോസിയേഷൻ (കെ സി എസ് പി എ ) താലൂക്ക് സമ്മേളനം സർവീസ് സഹകരണ ബാങ്ക് ഹാളിൽ സംസ്ഥാന സെക്രട്ടറി എം. ഗോപാലകൃഷ്ണൻ ഉൽഘടനം ചെയ്യുന്നു

കാസർകോട്: കേരള കോ ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കാസർകോട് താലൂക്ക് സമ്മേളനം സർവീസ് സഹകരണ ബാങ്ക് ഹാളിൽ കെ.സി.എസ്.പി.എ സംസ്ഥാന സെക്രട്ടറി എം. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സഹകരണ സ്ഥാപനങ്ങളിൽ നിന്ന് വിരമിച്ച ജീവനക്കാരുടെ പെൻഷൻ പരിഷ്കരണ റിപ്പോർട്ട് ഗുണകരമല്ലാത്തതുകൊണ്ട് തള്ളിക്കളയണമെന്ന് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. നിർത്തലാക്കിയ ക്ഷാമബത്ത പുനഃസ്ഥാപിക്കുക, ചുരുങ്ങിയ പെൻഷൻ പരമാവധി പെൻഷൻ എന്നിവ വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. താലൂക്ക് പ്രസിഡന്റ് പി. വിജയൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് വി. മുകുന്ദൻ, വൈസ് പ്രസിഡന്റ് കെ. ബാലകൃഷ്ണൻ, എ. രവീന്ദ്രൻ, എൻ.വി ബാലൻ, പി. രാമചന്ദ്രൻ, എം.സി നാരായണി കുട്ടി എന്നിവർ പ്രസംഗിച്ചു. താലൂക്ക് സെക്രട്ടറി ഇ. പദ്മാസൻ സ്വാഗതം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, KSSPA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL