SignIn
Kerala Kaumudi Online
Friday, 23 October 2026 4.45 PM IST

കെ.എസ്.ടി.എ ജില്ല സമ്മേളനം

ksta
കെ.എസ്.ടി.എ ജില്ല സമ്മേളനം

ചായ്യോത്ത്: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ 34ാം കാസർകോട് ജില്ലാ സമ്മേളനം ഇന്നും നാളെയുമായി ചായ്യോത്ത് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. സമ്മേളനത്തിന്റെ ഭാഗമായുള്ള വിളംബര ജാഥ ഇന്നലെ നടന്നു. രാവിലെ 10 ന് അഡ്വക്കറ്റ് കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന മാദ്ധ്യമങ്ങളുടെ രാഷ്ട്രീയം സെമിനാറിൽ പ്രശസ്ത മാദ്ധ്യമപ്രവർത്തകൻ പി.വി കുട്ടൻ സംസാരിക്കും. വൈകുന്നേരം 4.30ന് ചായ്യോം സ്കൂൾ പരിസരത്തു നിന്നും ചോയ്യങ്കോട് ടൗണിലേക്ക് അദ്ധ്യാപക പ്രകടനം. 34 ബൈക്ക് റാലികളോട് കൂടിയ പ്രകടനത്തിൽ അദ്ധ്യാപകരും നാട്ടുകാരുമായി ആയിരത്തോളം പേർ പങ്കെടുക്കും. അഞ്ചിന് ചോയ്യങ്കോട്ട് പൊതുയോഗം അഡ്വ. ജംഷീദലി മലപ്പുറം ഉദ്ഘാടനം ചെയ്യും. ജില്ലയിലെ ഏഴ് ഉപജില്ലകളിൽ നിന്നായി 370 ഓളം പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം നാളെ വൈകുന്നേരത്തോടെ സമാപിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, KSTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL