SignIn
Kerala Kaumudi Online
Friday, 23 October 2026 4.57 PM IST

കെ.സി.എൽ.എഫ്-25 പൈതൃക യാത്ര

literature
കുണിയ കോളേജ് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന പൈതൃക യാത്രയിൽ പങ്കെടുത്തവർ

കാഞ്ഞങ്ങാട്: കുണിയ കോളേജ് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഭാഗമായി കോളേജ് യൂണിയൻ പൈതൃക യാത്ര നടത്തി. യാത്രയുടെ ഫ്ലാഗ് ഓൺ ഡോ. ഫായിസ് അബ്ദുള്ള നിർവ്വഹിച്ചു. യൂണിയൻ അഡ്വൈസർ റഷീക്കുൽ റഹ്മാൻ നേതൃത്വം നൽകി. യൂണിയൻ ചെയർമാൻ മുഹമ്മദ് ഷാഹിം, സെക്രട്ടറി ഷംഷാദ്, ക്യാപ്റ്റൻ റിസിൻ റഹ്മാൻ, കോളേജ് വിദ്യാർത്ഥികൾ തുടങ്ങിയവർ ഭാഗമായി. കാസർകോട് ജില്ലയിലെ പൈതൃക ഇടങ്ങളായ മാലിക് ദീനാർ, കാസർകോട് ലൈറ്റ് ഹൗസ്, കാസർകോട് ക്ലോക്ക് ടവർ, കാഞ്ഞങ്ങാട് നിത്യാനന്ദ ആശ്രമം, പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്രം എന്നിവ സന്ദർശിച്ചു. ഫെബ്രുവരി 5, 6 തീയതികളിൽ കുണിയ കോളേജ് യൂണിയന്റെ നേതൃത്വത്തിൽ കുണിയ കോളേജിൽ നടക്കുന്ന കാസർകോട് ജില്ലയിലെ ഏറ്റവും വലിയ സാഹിത്യോത്സവത്തിൽ കലാ-കായിക-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, YATHRA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL