SignIn
Kerala Kaumudi Online
Friday, 23 October 2026 4.57 PM IST

എൻ.എസ്.എസ് മന്ദിരം തുറന്നു

nss
എൻ.എസ്.എസ്. മന്ദിരം ഉദ്ഘാടന ചടങ്ങിൽ നിന്ന്‌

തൃക്കരിപ്പൂർ: ഇളമ്പച്ചിയിൽ പുതുതായി നിർമിച്ച നായർ സർവീസ് സൊസൈറ്റി തെക്കെ തൃക്കരിപ്പൂർ കരയോഗത്തിന്റെ ആസ്ഥാന മന്ദിരം തുറന്നു. എൻ.എസ്.എസ് ഹൊസ്ദുർഗ്ഗ് താലൂക്ക് യൂണിയൻ പ്രസിഡന്റ് കരിച്ചേരി പ്രഭാകരൻ നായർ ഉദ്ഘാടനം നിർവഹിച്ചു. ഓഫീസും കോൺഫറൻസ് ഹാളും ഉൾപ്പെടെയുള്ള മന്ദിരത്തിൽ സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ ഛായാചിത്രം എൻ.എസ്.എസ് താലൂക്ക് യൂണിയൻ സെക്രട്ടറി പി. ജയപ്രകാശ് അനാച്ഛാദനം ചെയ്തു. തെക്കെ തൃക്കരിപ്പൂർ കരയോഗം പ്രസിഡന്റ് പി.സി മുരളീധരൻ നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ സത്യനാഥൻ, ട്രഷറർ പി. ബാലകൃഷ്ണൻ നായർ, ജോയിന്റ് സെക്രട്ടറി പി. ഗോപാലകൃഷ്ണൻ, സി. ചന്ദ്രൻനായർ, എം. നാരായണൻ, സിന്ധു സുരേഷ്, പി.സി രാജൻ നമ്പ്യാർ, കെ.വി ബാലകൃഷ്ണൻ നായർ, പി.സി രാധാകൃഷ്ണൻ, എം. ഗോപിനാഥൻ നമ്പ്യാർ പ്രസംഗിച്ചു. തുടർന്ന് കുടുംബ സംഗമവും വിവിധ കലാപരിപാടികളും നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, NSS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL