കാഞ്ഞങ്ങാട്: പുല്ലൂർ ഗവൺമെന്റ് യു.പി. സ്‌കൂൾ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി കഥകളി സോദാഹരണ ശില്പശാലയൊരുക്കി. കേരള സംഗീത നാടക അക്കാഡമി ഗുരുപൂജ പുരസ്‌കാരം, കേരള കലാമണ്ഡലം കഥകളി വേഷത്തിനുള്ള സംസ്ഥാന പുരസ്‌കാരം എന്നിവ നേടിയ പ്രമുഖ കഥകളി ആശാനും പുല്ലൂർ ഗവ. യു.പി. സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ നാട്യകേസരി കേശവ കുണ്ട്ലായർ സോദാഹരണ ക്ലാസ്സ് നയിച്ചു. ശാകംബരി കേശവൻ വായ്പ്പാട്ട് അവതരിപ്പിച്ചു. പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ അരവിന്ദൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ടി.വി കരിയൻ അദ്ധ്യക്ഷനായി. കേശവ കുണ്ട്ലായരെ പഞ്ചായത്ത് പ്രസിഡന്റ് ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. സീത, എം.വി നാരായണൻ, കവി ദിവാകരൻ വിഷ്ണുമംഗലം, ചിത്രകാരൻ രാജേന്ദ്രൻ പുല്ലൂർ, പ്രഥമാദ്ധ്യാപകൻ പി. ജനാർദ്ദനൻ, പി.ടി.എ പ്രസിഡന്റ് പി. ബാലകൃഷ്ണൻ, എം.വി രവീന്ദ്രൻ സംസാരിച്ചു..
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |