SignIn
Kerala Kaumudi Online
Friday, 23 October 2026 7.36 AM IST

ഡി.എസ്.എസ് കേരള ഗോത്രമഹോത്സവം

gothra-raali
ഡി എസ് എസ് ഗോത്രസംഗമത്തിന്റെ ഭാഗമായി നടന്ന റാലി

കാഞ്ഞങ്ങാട്: ഡി.എസ്.എസ് കേരള ഗോത്രമഹോത്സവം സംഘടിപ്പിച്ചു. ഇതിനു മുന്നോടിയായി കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിൽ നിന്നും സമ്മേളന നഗരിയിലേക്ക് നടന്ന ജയ്ഭീം റാലിയിൽ ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടത്തു. അണ്ണാ ഡി.എച്ച്.ആർ.എം പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സജി കൊല്ലം ഉദ്ഘാടനം ചെയ്തു. ഡി.എസ്.എസ് സംസ്ഥാന ചെയർപേഴ്സൺ രേഷ്മ കരിവേടകം അദ്ധ്യക്ഷത വഹിച്ചു. നിർധനരായ കുട്ടികൾക്കു നൽകിവരുന്ന ബാബാസാഹേബ് അംബേദ്കർ സ്‌കോളർഷിപ്പ് വിതരണം ഡി.എച്ച്.ആർ.എം സംസ്ഥാന ചെയർപേഴ്സൺ അശ്വതി ബാബു നിർവഹിച്ചു. ദലിത് നേതാക്കളായ സജി കെ. ചേരമൻ, ജിൻഷു, മാരിയപ്പൻ നീലിപ്പാറ, അനീസ്യ, സഞ്ചിവൻ പുളിക്കൂർ തുടങ്ങിയവർ സംസാരിച്ചു. രമേശ് അരിങ്കൽ സ്വാഗതവും രമണി സുന്ദരൻ നന്ദിയും പറഞ്ഞു. തുടർന്ന് മംഗലംകളിയും കൊറഗ നൃത്തവും മാധവൻ കൊട്ടോടി നയിച്ച കുമർ ഫോക് ബാൻഡിന്റെ നാടൻപാട്ടും അങ്ങേറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL