കാഞ്ഞങ്ങാട്: മാണിക്കോത്ത് കല്ലട്ര അബ്ദുൾ ഖാദർ ഹാജി മെമ്മോറിയൽ ഗവൺമെന്റ് ഫിഷറീസ് യു.പി സ്കൂൾ ദ്വിദിന സഹവാസ ക്യാമ്പ് 'കിളിക്കൂട്ടം' ആരംഭിച്ചു. സഹവാസ ക്യാമ്പിന്റെ ഉദ്ഘാടനം അജാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സബീഷ് നിർവഹിച്ചു. അജാനൂർ ഗ്രാമപഞ്ചായത്ത് വാർഡ് അംഗം ഷക്കീല ബദറുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡന്റ് എം. രാഘവൻ, എം.എൻ ഖാലിദ്, മുഹമ്മദ് കുഞ്ഞി, ബി.പി.സി ബേക്കൽ ബി.ആർ.സി കെ.എം ദിലീപ് കുമാർ, എസ്.എം.സി ചെയർമാൻ അശോകൻ മാണിക്കോത്ത്, കോട്ടച്ചേരി സർവീസ് സഹകരണ ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി കെ. വിശ്വനാഥൻ, മദർ പി.ടി.എ പ്രസിഡന്റ് സന്ധ്യ മാണിക്കോത്ത് എന്നിവർ സംസാരിച്ചു. സ്കൂൾ പ്രധാന അദ്ധ്യാപിക ടി. ഷൈലജ സ്വാഗതവും ക്യാമ്പ് ഡയറക്ടർ എം. രമേശൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |