ചീമേനി: നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് 2025-26 വാർഷിക പദ്ധതി വികസന സെമിനാർ എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഫാക്കൽട്ടി കില പപ്പൻ കുട്ടമത്ത് പദ്ധതി ആസൂത്രണം വിശദീകരിച്ചു. ജില്ല പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി കെ. ശകുന്തള വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. സുമേഷ്, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ എം. മനു, ജില്ലാ പഞ്ചായത്ത് മെമ്പർ സി.ജെ സജിത്ത്, പഞ്ചായത്ത് പ്രസിഡന്റുമാരായ വി.കെ. ബാവ, പി.പി പ്രസന്നകുമാരി, അജിത്ത് കുമാർ, സി.വി. പ്രമീള, വി..വി സജീവൻ, 'ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. ലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി ടി. രാഗേഷ് സ്വാഗതവും ടി.എസ്. നജീബ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |